റാക്കോഫോറസ് കാൽക്കാഡെൻസിസ്
| റാക്കോഫോറസ് കാൽക്കാഡെൻസിസ് | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Amphibia |
| Order: | Anura |
| Family: | Rhacophoridae |
| Genus: | Rhacophorus |
| Species: | R. calcadensis |
| Binomial name | |
| Rhacophorus calcadensis Ahl, 1927 | |
| Synonyms[2] | |
|
Rhacophorus beddomii Boulenger, 1882 | |
റാക്കോഫോറിഡേ കുടുംബത്തിലെ ഒരു ഇനം തവളയാണ് റാക്കോഫോറസ് കാൽക്കാഡെൻസിസ്. ഇതിന്റെ പേര് തമിഴ്‌നാട്ടിലെ കലക്കാട് പട്ടണത്തെ സൂചിപ്പിക്കുന്നു. കലക്കാട് ഗ്ലൈഡിംഗ് തവള ,[3] കലക്കാട് മരത്തവള,[1][2][4] ലാങ്ബിയൻ പറക്കുന്ന തവള,[2][3]എന്നും ഇതറിയപ്പെടുന്നു. കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തെക്കൻ പശ്ചിമഘട്ടത്തിൽ മാത്രം ഈ ഇനം കാണപ്പെടുന്നു
വിവരണം
[തിരുത്തുക]അവയുടെ വലിപ്പം 20 മുതൽ 90 മില്ലിമീറ്റർ വരെയാണ്. മുതുകിന്റെ നിറം ഇളം പച്ചകലർന്ന തവിട്ടുനിറമാണ്. വശങ്ങളിൽ പുള്ളികളുണ്ട്. അടിവയർ മഞ്ഞനിറം മുതൽ ഇളം പച്ചനിറം വരെയാണ്. വിരലുകൾക്കും കാൽവിരലുകൾക്കുമിടയിൽ സമാനമായ നിറത്തിലുള്ള വെബ്ബിംഗ് കാണപ്പെടുന്നു. മുൻകാലുകളിലും പിൻകാലുകളിലും ചർമ്മമടക്കുകകളുണ്ട്. ഓരോ പിൻകാലിലും ഒരു മുള്ള് കാണപ്പെടുന്നു [5]
ആവാസ വ്യവസ്ഥയും ശീലങ്ങളും
[തിരുത്തുക]ഉഷ്ണമേഖലാ ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങളിലെ വനങ്ങൾ, പർവത വനങ്ങൾ, നദികൾ എന്നിവയാണ് ഇതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ.[1] പകൽ സമയത്ത് വനമേഖലയിൽ 30 മീറ്റർ ഉയരത്തിൽ ഇവ കാണപ്പെടുന്നു. മഴക്കാലത്തിന് മുമ്പോ ശേഷമോ ആഴം കുറഞ്ഞ കുളങ്ങളിലോ പതുക്കെ ഒഴുകുന്ന അരുവികളിലോ ഇറങ്ങിയാണ് ഇവ പ്രജനനം നടത്തുന്നത്. നാലോ അഞ്ചോ ആൺ തവളകളുടെ കൂട്ടങ്ങൾ പെൺ തവളകൾക്ക് ചുറ്റും ശബ്ദമുണ്ടാക്കുകയും മിതമായ ഉച്ചത്തിൽ "ചുച്ച്-ച്ർർ-ചുക്ക്-ചുക്ക്-ചുക്ക്" എന്ന് വിളിക്കുകയും ചെയ്യുന്നു. ആഴം കുറഞ്ഞ വെള്ളക്കുളങ്ങളിൽ തൂങ്ങിക്കിടക്കുന്ന സസ്യജാലങ്ങളിൽ ഇവ നുരക്കൂടുകൾ നിർമ്മിക്കുന്നു. റാക്കോഫോറസ് മലബാറിക്കസിനെപ്പോലെയാണ് കൂട്, പക്ഷേ വലിപ്പത്തിൽ ചെറുതാണ്.[6]
ആവാസവ്യവസ്ഥയുടെ നഷ്ടം മൂലം ഇവ വംശനാശ ഭീഷണിയിലാണ്.[1]
അവലംബം
[തിരുത്തുക]- 1 2 3 4 Biju, S.D.; Dasaramji Buddhe, G.; Dutta, S.; Vasudevan, K.; Srinivasulu, C. & Vijayakumar, S.P. (2016) [errata version of 2004 assessment]. "Rhacophorus calcadensis". IUCN Red List of Threatened Species. 2004 e.T58983A86241030. doi:10.2305/IUCN.UK.2004.RLTS.T58983A11854267.en.
- 1 2 3 Frost, Darrel R. (2022). "Rhacophorus calcadensis Ahl, 1927". Amphibian Species of the World: An Online Reference. Version 6.1. American Museum of Natural History. doi:10.5531/db.vz.0001. Retrieved 25 November 2022.
- 1 2 "Rhacophorus calcadensis Ahl, 1927". India Biodiversity Portal. Retrieved 25 November 2022.
- ↑ Venkataraman, K.; Chattopadhyay, A. & Subramanian, K.A., eds. (2013). Endemic Animals of India (Vertebrates). Kolkata: Zoological Survey of India. 235 pp.+26 plates. [Rhacophorus calcadensis: p. 124]
- ↑ Gururaja.K.V. Pictorial guide to Frogs and Toads of Western Ghats, Gubbi Labs, India. ISBN 978-81-924461-0-3
- ↑ Seshadri.K.S. pers.obs. 2012