റസാഖ് കോട്ടക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റസാഖ് കോട്ടക്കൽ
ജനനം അബ്‌ദുൽ റസാഖ്
വയനാട് ജില്ല
മരണം 09-04-2014
വയനാട്
തൊഴിൽ ഫോട്ടോജേണലിസം
ജീവിതപങ്കാളി സത്യഭാമ
മക്കൾ ആബിദ് ഒമർ, ഹയ
Notable credit(s)

കേരളത്തിലെ പ്രശസ്ത നിശ്ചലച്ചിത്ര ഛായാഗ്രാഹകൻ (ഫോട്ടോഗ്രാഫർ) ആണ് റസാഖ് കോട്ടക്കൽ. റസാഖിന്റെ മലയാള സാഹിത്യകാരന്മാരുടെ ഫോട്ടോകൾ പ്രശസ്തങ്ങളാണ്. ജോഷി ജോസഫിന്റെ ഡോക്യുമെന്ററികൾക്ക് ഛായാഗ്രഹണവും നിർവഹിച്ചിട്ടുണ്ട്. അടൂർ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രഫറായും പ്രവർത്തിച്ചിട്ടുണ്ട്.[1] 2014 ഏപ്രിൽ 9 ന് മരണമടഞ്ഞു[2]

ജീവിതരേഖ[തിരുത്തുക]

വയനാട്ടിൽ ജനിച്ചു വളർന്നു. ആദ്യ കാലത്ത് കഥകൾ എഴുതിയിരുന്നു. മുംബൈയിൽ ഗുജറാത്തി സേട്ടുവിന്റെ അസിസ്റ്റന്റായി ജോലി നോക്കി. മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ക്ലിന്റ് എന്ന പേരിൽ ഒരു സ്റ്റുഡിയോ അദ്ദേഹത്തിനു സ്വന്തമായി ഉണ്ടായിരുന്നു. അങ്ങനെയാണ് പേരിന്റെ കൂടെ കോട്ടക്കൽ എന്ന് ചേർക്കപ്പെട്ടത്. വേൾഡ് പീസ് മൂവ്മെൻറിന്റെ അംഗമായി അമേരിക്ക-ഇറാഖ് യുദ്ധ സമയത്ത് ഇറാഖിൽ പോയി. ജോഷി ജോസഫിന്റെ ‘സ്റ്റാറ്റസ്കോ’, 'വൺ ഡേ ഫ്രം എ ഹാങ്മാൻസ് ലൈഫ് ' എന്നീ ഡോക്യുമെന്ററികളുടെ ഛായാഗ്രഹണവും നിർവഹിച്ചു[3][1]. ഇതിൽ വൺ ഡേ ഫ്രം എ ഹാങ്മാൻസ് ലൈഫ് എന്ന ഡോക്യുമെന്ററി പശ്ചിമ ബംഗാളിൽ നിരോധിക്കപ്പെടുകയുണ്ടായി[4].

അവലംബം[തിരുത്തുക]

  1. 1.0 1.1 "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 776. 2013 ജനുവരി 07. ശേഖരിച്ചത് 2013 മാർച്ച് 24. Check date values in: |date= (help)
  2. ഫോട്ടോഗ്രാഫർ റസാഖ് കോട്ടക്കൽ നിര്യാതനായി-മാധ്യമം ഓൺലൈൻ 10 ഏപ്രിൽ 2014
  3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 707. 2011 സെപ്റ്റംബർ 12. ശേഖരിച്ചത് 2013 മാർച്ച് 24.
  4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 708. 2011 സെപ്റ്റംബർ 19. ശേഖരിച്ചത് 2013 മാർച്ച് 24.
"https://ml.wikipedia.org/w/index.php?title=റസാഖ്_കോട്ടക്കൽ&oldid=3103138" എന്ന താളിൽനിന്ന് ശേഖരിച്ചത്