റഷ്യൻ സ്റ്റേറ്റ് ലൈബ്രറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റഷ്യൻ സ്റ്റേറ്റ് ലൈബ്രറി
EnglishRussian State Library
RIAN archive 169374 Moscow's Russian State Library.jpg
Whole view of Russian State Library
Established1862 (161 years ago) (1862)[1]
LocationMoscow, Russia
Branches3
Collection
Size44,800,000 (2012)
Access and use
Population served93,100 (2012)
Other information
BudgetRUB 1,740,000,000 (2012)
DirectorAlexander I. Visly (General Director), Vladimir I. Gnezdilov (Executive Director), Viktor V. Fiodorov (President) [1]
Staff1830 (2012)
Websitehttp://www.rsl.ru/en

റഷ്യൻ സ്റ്റേറ്റ് ലൈബ്രറി, റഷ്യയിലെ മോസ്കോയിൽ സ്ഥിതിചെയ്യുന്ന റഷ്യയിലെ ദേശീയ ലൈബ്രറിയാണ്. പുസ്തകങ്ങളുടെ ശേഖരം കണക്കാക്കിയാൽ (17.5 ദശലക്ഷം) ഈ ലൈബ്രറി റഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമത്തെ വലിയ ലൈബ്രറിയുമാണ്.[2] 1925 മുതൽ വി.ഐ. ലെനിൻ സ്റ്റേറ്റ് ലൈബ്രറി ഓഫ് യു.എസ്.എസ്.ആർ. എന്ന പേരിൽ നിലനിന്നിരുന്ന ഈ ലൈബ്രറി, 1992 ൽ റഷ്യൻ സ്റ്റേറ്റ് ലൈബ്രറി എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.

275 കിലോമീറ്റർ ദൈർഘ്യമുള്ള ഷെൽഫുകളിലായി, 17 ദശലക്ഷം പുസ്തകങ്ങൾ, സീരിയൽ വോള്യങ്ങൾ, 13 ദശലക്ഷം പത്രലേഖനങ്ങൾ, 350,000 സംഗീത, ശബ്ദ റെക്കോർഡുകൾ, 150,000 മാപ്പുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ഏകദേശം 43 ദശലക്ഷം ഇനങ്ങളാണ് ഈ ലൈബ്രറിയിലുള്ളത്.

ലോകത്തിലെ 247 ഭാഷകളിലുള്ള ഇനങ്ങൾ ഇവിടെയുണ്ട്. ആകെയുള്ള ശേഖരത്തിൽ വിദേശ വിഭാഗം, മൊത്തം ശേഖരത്തിന്റെ 29 ശതമാനം പ്രതിനിധീകരിക്കുന്നു.

1922-നും 1991-നും ഇടയിൽ സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പുസ്തകങ്ങളുടേയും ഒരു പകർപ്പ് ലൈബ്രറിയിൽ നിക്ഷേപിക്കുകയുണ്ടായി. ഇന്നും സമാനമായ രീതിയിൽ തുടരുന്ന ഈ സമ്പ്രദായമനുസരിച്ച്, റഷ്യയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഓരോ പ്രസിദ്ധീകരണത്തിന്റെയും "നിർബന്ധിത" പകർപ്പ് കൈവശം വയ്ക്കുന്നതിന് നിയമപ്രകാരം റഷ്യൻ സ്റ്റേറ്റ് ലൈബ്രറിയ്ക്ക് അവകാശമുണ്ട്.

ചരിത്രം[തിരുത്തുക]

1862 ജൂലൈ 1 ന് മോസ്കോയിലെ ആദ്യ സൗജന്യ പൊതു ലൈബ്രറി, "ദ ലൈബ്രറി ഓഫ് ദി മോസ്കോ പബ്ലിക് മ്യൂസിയം ആൻഡ് റുമിയൻറ്‍സേവ് മ്യൂസിയം" അഥവാ "റുമിയാൻറ്‍സേവ് ലൈബ്രറി" എന്ന പേരിൽ ലൈബ്രറി രൂപീകരിക്കപ്പെട്ടു. ഇത് "ലെനിങ്കാ" എന്ന അപരനാമത്തിലും അറിയപ്പെട്ടു.[3] 

അവലംബം[തിരുത്തുക]

  1. 1.0 1.1 "Russian State Library". Official library website. ശേഖരിച്ചത് 20 November 2010.
  2. http://leninka.ru/index.php?doc=2661
  3. "Russian State Library". ശേഖരിച്ചത് 2 April 2014.