റഷ്യൻ അപ്പാർട്ട്മെന്റ് ബോംബിംഗ്
ദൃശ്യരൂപം
Russian apartment bombings | |
---|---|
Russian apartment bombings | |
സ്ഥലം | Buynaksk, Moscow and Volgodonsk |
സംഭവസ്ഥലം | Apartment buildings |
തീയതി | 4–16 September 1999 |
ആക്രമണ സ്വഭാവം | Time bombings |
മരണസംഖ്യ | 293 |
പരിക്കേറ്റവർ | More than 1,000 |
1999 സെപ്റ്റംബർ മാസം റഷ്യയിലെ ചിലനഗരങ്ങളിൽ നടന്ന സ്ഫോടന പരമ്പരയാണ് റഷ്യൻ അപ്പാർട്ട്മെന്റ് ബോംബിംഗ്. മോസ്ക്കോ, ബുയ്നാക്സ്ക്, വോൾഗോഡോൺസ്ക് എന്നിവിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 293 പേർ കൊല്ലപ്പെടുകയും 1000ന് മുകളിൽ പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഈ സംഭവം റഷ്യയിൽ ആകെ ഭീതി പരത്തുകയും രണ്ടാം ചെച്നിയൻ യുദ്ധത്തിന് തുടക്കം കുറിക്കുകയും ചെയ്തു. എന്നാൽ സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് റഷ്യൻ ചാരസംഘടനയാണെന്ന് പിന്നീട് തെളിഞ്ഞു. ചെച്നിയയിൽ അധിനിവേശം നടത്താൻ റഷ്യൻ ചാരന്മാർ ആസൂത്രിത്രമായി സ്ഫോടനം നടത്തുകയായിരുന്നു.
അവലംബം
[തിരുത്തുക]- (in English) Russian Apartment Bombings: The Story of Ryazan Sugar, Medium, 28.10.2018