റഷീദ് മസൂദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റഷീദ് മസൂദ്
പാർലമെന്റംഗം
Constituencyഷാരൺപൂർ
Personal details
Born (1947-08-15) 15 ഓഗസ്റ്റ് 1947 (പ്രായം 72 വയസ്സ്)
ഷാരൺപൂർ, ഉത്തർപ്രദേശ്
Political partyIndian National Congress[1]
Spouse(s)സലീല
Children1 son and 1 daughter
ResidenceGangoh, ഷാരൺപൂർ
As of September 21, 2006
Source: [1]

മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവുമായിരുന്നു റഷീദ് മസൂദ് (ജനനം : 15 ആഗസ്റ്റ് 1947). ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർ ഉടൻ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ഥാനം നഷ്ടമാകുന്ന ആദ്യ ജനപ്രതിനിധിയാണ് ഇദ്ദേഹം.[2] കോൺഗ്രസ് പ്രവർത്തകസമിതിയംഗവും ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിച്ച ആളുമാണ്.

ജീവിതരേഖ[തിരുത്തുക]

ഉത്തർപ്രദേശിലെ ഷാരൺപൂരിൽനിന്ന് അഞ്ചു തവണ ലോക്സഭയിലേക്ക് ജയിച്ചു.[3] 1990-91 കാലഘട്ടത്തിൽ അന്നത്തെ വി.പി. സിങ് മന്ത്രിസഭയിൽ ആരോഗ്യ സഹമന്ത്രിയായിരുന്നു. 2007 ൽ രൂപംകൊണ്ട മൂന്നാം മുന്നണിയായ ഐക്യപുരോഗമന ദേശീയ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി റഷീദ് മസൂദ് മൽസരിച്ചിരുന്നു. എന്നാൽ 75 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്താനെ ഇദ്ദേഹത്തിന് കഴിഞ്ഞുള്ളു.

മെഡിക്കൽ പ്രവേശന കുംഭകോണവും സി.ബി.ഐ. കേസും[തിരുത്തുക]

ത്രിപുര മെഡിക്കൽ കോളേജിന് അനുവദിച്ച എം.ബി.ബി.എസ് സീറ്റുകൾ കേന്ദ്ര പൂളിലേക്ക് മാറ്റി ക്രമക്കേട് നടത്തിയെന്നതാണ് റഷീദ് മസൂദിനെതിരായ കേസ്. [4] ഈ പരീക്ഷയിലെ പഴുതുകൾ ഉപയോഗിച്ച് ചില വിദ്യാർഥികൾ ത്രിപുര റെസിഡൻറ് കമ്മീഷണറായിരുന്ന ഗുർദയാൽ സിങ്ങിന്റെയും മറ്റൊരു ഐ.പി.എസ്. ഉദ്യോഗസ്ഥന്റെയും സഹായത്തോടെ സീറ്റുകൾ കരസ്ഥമാക്കിയെന്നാണ് സി.ബി.ഐ. കേസ്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ചതി എന്നീ വകുപ്പുകളിൽ ചുമത്തിയ കുറ്റങ്ങളാണ് റഷീദ് മസൂദിനെതിരെ തെളിഞ്ഞത്.[5] അന്നത്തെ ത്രിപുര മുഖ്യമന്ത്രി സുധീർ രഞ്ജൻ മജുംദാറും ആരോഗ്യമന്ത്രി കാൻഷിറാം റിയാങ്ങും വിചാരണവേളയിൽ മരിച്ചു. സി.ബി.ഐ. എടുത്ത 11 കേസുകളിൽ മൂന്നെണ്ണത്തിൽ മസൂദ് പ്രതിയാണ്.

അഴിമതി നിരോധന നിയമപ്രകാരം മസൂദ് കുറ്റക്കാരനാണെന്ന് സപ്തംബർ 19-ന് ഡൽഹിയിലെ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്-ഒന്ന് വകുപ്പുപ്രകാരം അഴിമതി ക്കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാൽ അയോഗ്യനായി. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജെ.പി.എസ്. മാലിക് നാലു വർഷം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷയ്​ക്ക് പുറമേ മസൂദ് 60,​000 രൂപ പിഴയൊടുക്കണം. [6]

അവലംബം[തിരുത്തുക]

  1. http://www.ummid.com/news/2011/December/12.12.2011/rasheed_masood_joins_cong.htm
  2. പി. ബസന്ത്‌ (2013 ഒക്ടോബർ 2). "റഷീദ് മസൂദിന് നാലുകൊല്ലം തടവ്". മാതൃഭൂമി. ശേഖരിച്ചത് 2013 ഒക്ടോബർ 2.
  3. "റഷീദ് മസൂദിന് നാലു വർഷം തടവ്; എംപി സ്ഥാനം നഷ്ടമാവും". മനോരമ. 2013 ഒക്ടോബർ 2. ശേഖരിച്ചത് 2013 ഒക്ടോബർ 2.
  4. "മെഡിക്കൽ പ്രവേശന കുംഭകോണം: റഷീദ് മസൂദ് എം.പിക്ക് നാല് വർഷം തടവ്". 2013 ഒക്ടോബർ 2. റിപ്പോർട്ടർ. ശേഖരിച്ചത് 2013 ഒക്ടോബർ 2.
  5. "കോൺഗ്രസ് എം.പി റഷീദ് മസൂദിന് നാല് വർഷം തടവ്". മാധ്യമം. 2013 ഒക്ടോബർ 2. ശേഖരിച്ചത് 2013 ഒക്ടോബർ 2.
  6. "റഷീദ് മസൂദിന് നാലു വർഷം തടവ്; എം.പി സ്ഥാനം നഷ്​ടമാകും". കേരള കൗമുദി. 2013 ഒക്ടോബർ 2. ശേഖരിച്ചത് 2013 ഒക്ടോബർ 2. zero width space character in |title= at position 47 (help)

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Masood, Rasheed
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 15 August 1947
PLACE OF BIRTH Gangoh, Saharanpur, Uttar Pradesh
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=റഷീദ്_മസൂദ്&oldid=3090979" എന്ന താളിൽനിന്ന് ശേഖരിച്ചത്