റഷീദ് അറാഈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റഷീദ് അറാഈൻ

ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ശില്പിയും, ചിത്രകാരനും, പൈന്ററും, എഴുത്തുകാരനും ക്യുറേറ്ററുമാണ്‌ റഷീദ് അറാ‌ഈൻ. 1962 ൽ കറാച്ചി സർ‌വകലാശാലയിൽ നിന്ന് സിവിൽ എൻ‌ജീയറിംഗിൽ ബിരുദമെടുത്ത അദ്ദേഹം 1964 ൽ പാകിസ്താനിൽ നിന്ന് ലണ്ടനിലേക്ക് കുടിയേറുകയായിരുന്നു. അന്നുമുതൽ ലണ്ടനിൽ ഒരു വിഷ്വൽ ആർട്ടിസ്റ്റായി ജോലിചെയ്യുകയാണ്‌ റഷീദ് അറാ‌‌ഈൻ. ഔപചാരിക പരിശീലനമില്ലാതെ മിനിമലിസത്തിന്റെ സ്വാധീനമുള്ള ശില്പങ്ങൾ നിർമ്മിച്ചും തന്റെ എൻ‌ജിനിയറിംഗ് പരിചയം ഉപയോഗപ്പെടുത്തിയും ഒരു ആർട്ടിസ്റ്റായി ജീവിതമാരംഭിച്ചു അദ്ദേഹം. 1972 ൽ അദ്ദേഹം ബ്ലാക്ക് പാന്തർ പ്രസ്ഥാനത്തിൽ ചേർന്നു. ആറുവർഷത്തിനു ശേഷം "ബ്ലാക്ക് ഫീനിക്സ്" എന്ന ഒരു ജേണൽ സ്ഥാപിക്കുകയും അതിന്റെ എഡിറ്റിംഗ് ചുമതല നിർ‌വഹിച്ചു വരികയും ചെയ്തു. 1972 ൽ ഈ ജേണൽ "തേഡ് ടെക്സ്റ്റ്" എന്ന പേരിലേക്ക് രൂപാന്തരം പ്രാപിച്ച് കല,മുന്നാം ലോകം,കോളനിയനന്തരവാദം,വംശീയത എന്നിവ കൈകാര്യം ചെയ്യുന്ന ഒരു സുപ്രധാന ജേർണലായി മാറി. എഴുത്തുകാരൻ,പ്രസാധകൻ,കലാകാരൻ എന്നീ പ്രവർത്തന രംഗങ്ങളിലൂടെ ബ്രിട്ടീഷ് കലാരംഗത്ത് കീഴാളപക്ഷ ശബ്ദം സ്ഥാപിച്ചതിൽ നിർണ്ണായക പദവിയാണ്‌ റഷീദ് അറാഈനുള്ളത്. മുന്നാം ലോക കലാകാരന്മാരുടെ സ്വത്വ പ്രതിസന്ധിയെ സംബന്ധിച്ചുള്ളതാണ്‌ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ.

ആഫ്രിക്ക,ലാറ്റിനമേരിക്ക,ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് ബ്രിട്ടീഷ് സാംസ്കാരിക സ്ഥാപനങ്ങളിൽ പ്രാതിനിധ്യം വേണമെന്ന് എഴുപതുകളുടെ തുടക്കത്തിൽ തന്നെ ശബ്ദമുയർത്തിവന്നവരിൽ ഉൾപ്പെടുന്ന മുൻ‌നിര സാംസ്കാരിക പ്രവർത്തകനാണ്‌ റഷീദ് അറാഈൻ.

പ്രധാന കൃതികൾ[തിരുത്തുക]

  • മൈകിംഗ് മൈസെൽഫ് വിസിബിൾ (1984 )
  • ഫ്രം ടൂ വേൾഡ്‌സ് (1986)
  • ഗ്ലോബൽ വിഷൻസ്:ടുവാർഡ്സ് എ ന്യൂ ഇന്റർനാഷനലിസം ഇൻ ദി വിഷ്വൽ ആർട്ട്സ് (1994)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റഷീദ്_അറാഈൻ&oldid=3807975" എന്ന താളിൽനിന്ന് ശേഖരിച്ചത്