റഫീഖ് സകരിയ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (ഏപ്രിൽ 2019) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു റഫീഖ് സകരിയ (ഏപ്രിൽ 5, 1920, — ജൂലൈ 9, 2005 ). പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ പത്രപ്രവർത്തകൻ ഫരീദ് സകരിയയുടേയും മെറിൽ ലിഞ്ച് ഇൻവെസ്റ്റ്മെന്റ് ബാംഗിങ്ങിന്റെ മുൻ മേധാവി അർഷദ് സകരിയയുടേയും പിതാവാണ് റഫീഖ് സകരിയ്യ. ഇന്ത്യൻ സ്വാന്ത്ര്യപ്രസ്ഥാനവുമായും കോൺഗ്രസ്സ് പാർട്ടിയുമായും അദ്ദേഹം അടുത്തു ബന്ധപ്പെട്ട് പ്രവർത്തിച്ചു.
പൊതുരംഗത്ത്
[തിരുത്തുക]ഒരു കൊങ്കിണി മുസ്ലിമായ റഫീഖ് സഖരിയ്യ കാൽനൂറ്റാണ്ടുകാലം പൊതുരംഗത്ത് പ്രവർത്തന നിരതനായിരുന്നു. മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രിയായും പിന്നീട് ലോകസഭാംഗമെന്ന നിലയിൽ കോൺഗ്രസിന്റെ ഡെപ്യൂട്ടി ലീഡറായും പ്രവർത്തിച്ചു. നിരവധിരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ 1965,1990,1996 എന്നീ വർഷങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയായി. സകരിയ്യ തന്റെ മണ്ഡലമായ ഔറംഗബാദിൽ നിരവധി സ്കൂളുകളും കോളേജുകളും സ്ഥാപിച്ചിട്ടുണ്ട്.
ന്യൂസ് ക്രോണിക്കിളിലും ലണ്ടനിൽ നിന്ന് ഇറങ്ങുന്ന ദി ഒബ്സർവറിലും ജോലിചെയ്തു റഫീഖ് സകരിയ്യ. ടൈംസ് ഓഫ് ഇന്ത്യയിൽ ഒരു ദ്വൈവാര പംക്തിയും അദ്ദേഹം എഴുതിയിരുന്നു.
കൃതികൾ
[തിരുത്തുക]ഇന്ത്യയേയും ഇസ്ലാമിനേയും ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തേയും കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ:
- നെഹ്റുവിനെ കുറിച്ച് ഒരു പഠനം
- ഇന്ത്യയെ വിഭജിച്ച വ്യക്തി
- മുഹമ്മദും ഖുർആനും
- ഇന്ത്യൻ മുസ്ലിംകൾ: എവിടെയാണ് അവർക്ക് പിഴച്ചത്
- സർദാർ പട്ടേലും ഇന്ത്യൻ മുസ്ലിംകളും
- മതേതര ഇന്ത്യയിൽ വളരുന്ന വർഗീയത (ഗോധ്രസംഭവത്തിനു ശേഷം എഴുതിയത്)
- വിഭജനത്തിന്റെ വില
- മതവും രാഷ്ട്രീയവും തമ്മിലെ പോരാട്ടം
- ദൈവത്തെ കണ്ടെത്തൽ
- ഇഖ്ബാൽ: കവിയും രാഷ്ട്രീയക്കാരനും