റഫീഖ് കത്വാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഐറിഷ് പൗരത്വമുള്ള ഇന്ത്യൻവംശജനായ കവിയാണ് റഫീഖ് കത്വാരി . ശ്രീനഗറിലും ന്യൂയോർക്കിലും ഡബ്ലിനിലുമായി കഴിയുന്ന ഇദ്ദേഹം പാട്രിക് കവനോ കവിതാപുരസ്‌കാരം നേടിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

1969-ൽ കശ്മീർ സർവകലാശാലയിൽനിന്ന് ബിരുദം നേടിയശേഷം ന്യൂയോർക്ക് സർവകലാശാലയിലും കൊളംബിയ സർവകലാശാലയിലുമായിരുന്നു കത്വാരിയുടെ വിദ്യാഭ്യാസം. യു.എസിലെ എതാൻ അലൻ എന്ന സ്ഥാപനത്തിലായിരുന്നു ജോലി. 30 വർഷമായി കവിതകളും ലേഖനങ്ങളും എഴുതുന്നുണ്ട്.

കൃതികൾ[തിരുത്തുക]

  • 'ഇൻ അനദർ കൺട്രി'

പുരസ്കാരങ്ങൾ[തിരുത്തുക]

  • പാട്രിക് കവനോ കവിതാപുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "കവനോ കവിതാപുരസ്‌കാരം ഇന്ത്യൻവംശജന്". മാതൃഭൂമി. 2013 സെപ്റ്റംബർ 30. ശേഖരിച്ചത് 2013 സെപ്റ്റംബർ 30.
"https://ml.wikipedia.org/w/index.php?title=റഫീഖ്_കത്വാരി&oldid=1934002" എന്ന താളിൽനിന്ന് ശേഖരിച്ചത്