റന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ശ്രവണബെളഗൊളയിലുള്ള കന്നഡ ലിപിയിൽ ചെത്തിയ കവി രത്ന എന്ന റന്നൻറെ കൈയൊപ്പ്

റന്ന (കന്നഡ: ರನ್ನ) കന്നഡയിലെ ആദ്യകാലത്തെ കവി പ്രമുഖരിൽ ഒരാളാണ്. റന്നൻറെ ലേഖനശൈലി പംപൻറെ ലേഖനശൈലിയോട് യോജിക്കുന്നതാണ്. റന്നനും പംപനും ശ്രീ പൊന്നനും ഉൾപ്പെടുന്ന മൂവർ സംഘം കന്നഡ അഭിജാത സാഹിത്യത്തിലെ രത്നത്രയങ്ങൾ എന്ന് അറിയപ്പെട്ടു. [1][2][3] റന്ന ക്രിസ്ത്വബ്ദം 949ൽ മുദുവൊളലു എന്ന് ഇന്നത്തെ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മുധോൾ പട്ടണത്തിൽ ജൈന വളക്കച്ചവടക്കാരുടെ കുടുമ്പത്തിൽ ജനിച്ചു.[2] റന്നൻറെ അച്ച‍ൻ ജിനവല്ലഭനും അമ്മ അബ്ബലബ്ബെയും ആയിരുന്നു. അന്നത്തെ സുപ്രസിദ്ധ ഗുരുവായിരുന്ന അജിതസേനാചാര്യരുടെ പക്കലാണ് റന്നൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. റന്ന എന്ന വാക്ക് രത്ന എന്നുള്ളതിൻറെ തദ്ഭവമാണ്.

സാഹിത്യം[തിരുത്തുക]

റന്നൻറെ സാഹിത്യ ജീവിതത്തിൻറെ ആദ്യകാലത്ത് പശ്ചിമ ഗംഗ രാജവംശത്തിലെ പ്രധാനമത്രിയായിരുന്ന ചാവുണ്ടരായനാൽ പരിപോഷിക്കപ്പെട്ടു.[4] പശ്ചിമ ചാലുക്യ രാജവംശത്തിൻറെ ഉയർച്ചയോടെ റന്ന തൈലപ രണ്ടാമൻറെയും തുടർന്ന് സത്യാശ്രയൻറെയും ആസ്ഥാനകവിയായി. സത്യാശ്രയൻ റന്നനു കവി ചക്രവർത്തി എന്ന അംഗീകാരം നൽകി ആദരിച്ചു.[2] റന്നൻറെ സാഹിത്യ രചനകളെല്ലാം ഹളഗന്നഡയിലാണ്. പ്രധാനപ്പെട്ട അഞ്ച് കൃതികളിൽ വെച്ച് മൂന്നെണ്ണം ഉപലബ്ധമാണ്. അജിത പുരാണ, പരശുരാമ ചരിതെ (ലഭ്യമല്ല), സാഹസഭീമ വിജയ അല്ലെങ്കിൽ ഗദായുദ്ധം, റന്ന കന്ദ, ചക്രേശ്വര ചരിതെ (ലഭ്യമല്ല) എന്നിവ ആണ് റന്നൻറെ കൃതികൾ.[1][2][4][5][6][6]

അജിത പുരാണ (രചന ക്രിസ്ത്വബ്ദം 993) പന്ത്രണ്ട് ആശ്വാസ(ഖന്ടിക)ങ്ങളിലായി ചമ്പൂ കാവ്യശൈലിയിൽ രചിക്കപ്പെട്ട ഒരു ജൈന കൃതിയാണ്. കാവ്യം രണ്ടാമത്തെ ജൈന തീർഥങ്കരനായിരുന്ന അജിതനാഥനെ കുറിച്ചുള്ളതാണ്. സേനാധിപൻ നാഗവർമ്മൻറെ ഭാര്യയായിരുന്ന അത്തിമബ്ബെ ആയിരുന്നു റന്നനു കാവ്യരചനയ്ക്കായുള്ള ധനസഹായം നൽകിയത്. [2] റന്ന കന്ദത്തിനു (രചന ക്രിസ്ത്വബ്ദം 990 ) ഈ പേരു വന്നത് കന്ദപദ്യം എന്ന ഛന്ദസ്സ് ഉപയോച്ച് രചിച്ചതുകൊണ്ടാണ്. കൃതിയുടെ പന്ത്രണ്ട് ആശ്വാസങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.റന്നകന്ദ കന്നഡ ഭാഷയിൽ കണ്ടെടുത്ത ആദ്യത്തെ നിഘണ്ടുവും കൂടിയാണ്.[5] പരശുരാമ ചരിതെ (ക്രിസ്ത്വബ്ദം 980ന് അടുത്തുള്ള കാലഘട്ടം) പശ്ചിമ ഗംഗ രാജവംശത്തിലെ പ്രധാനമത്രിയായിരുന്ന ചാവുണ്ടരായനെ കുറിച്ചുള്ളതാണ്. ചാവുണ്ടരായനു സമര പരശുരാമ എന്ന ബിരുദവും ഉണ്ടായിരുന്നു. കവി തൻറെ ആശ്രയദാതവിനെ വളരെയധികം ബഹുമാനത്തോടെ കാണുകയും തൻറെ മകനു രായ എന്ന് പേരിടുകയും ചെയ്തു. [4]

‍അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 കമ്മത്ത് (2001), p114
  2. 2.0 2.1 2.2 2.3 2.4 ശാസ്ത്രി (1955), p356
  3. സെൻ (1999), p583
  4. 4.0 4.1 4.2 കമ്മത്ത് (2001), p45
  5. 5.0 5.1 Mukherjee (1999), p324 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "lex" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. 6.0 6.1 Datta (1988), p1335

‍ കുറിപ്പുകൾ[തിരുത്തുക]

  • കമ്മത്ത്, യു. സൂര്യനാഥ (2001) [1980]. A concise history of Karnataka : from pre-historic times to the present. ബെംഗലൂരു: ജൂപ്പിറ്റർ ബുക്സ്. LCCN 8095179. OCLC 7796041. {{cite book}}: Check |lccn= value (help)
  • നാഗരാജ്, ഡി. ആർ. (2003) [2003]. "Critical Tensions in the History of Kannada Literary Culture". In ഷെൾഡോണ് ഐ. പൊലോക്ക് (ed.). Literary Cultures in History: Reconstructions from South Asia. Berkeley and London: University of California Press. Pp. 1066. pp. 323–383. ISBN 0-520-22821-9.
  • ശാസ്ത്രി, കെ.എ. നീലകണ്ഠ (2002) [1955]. A history of South India from prehistoric times to the fall of Vijayanagar. ന്യൂ ദില്ലി: ഇന്ത്യൻ ശാഖ, ഓക്സ്ഫേഡ് യുണീവേഴ്സിറ്റി പ്രെസ്സ്. ISBN 0-19-560686-8.
  • ദത്ത, അമരേശ് (1988) [1988]. Encyclopaedia of Indian literature – vol 2. സാഹിത്യ അക്കാദമി. ISBN 81-260-1194-7.
  • മുഖർജി, സുജിത്ത് (1999) [1999]. Dictionary of Indian Literature One: Beginnings - 1850. ന്യൂ ദില്ലി: Orient Blackswan. ISBN 81-250 1453 5.
  • സെൻ, ശൈലേന്ദ്ര നാഥ് (1999) [1999]. Ancient Indian History and Civilization. New Age Publishers. ISBN 81-224-1198-3.
"https://ml.wikipedia.org/w/index.php?title=റന്ന&oldid=1957385" എന്ന താളിൽനിന്ന് ശേഖരിച്ചത്