റഡാങ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റഡാങ് ദ്വീപിലെ പാസിർ പഞ്ചാങ് ബീച്ച്; ഈ ബീച്ച് വെളുത്ത തരിമണലുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കരയോട് ചേർന്ന് മത്സ്യങ്ങളും, അൻപതടിയോളം അകലെയായി പവിഴപ്പുറ്റുകളും കാണപ്പെടുന്നു.
പാറക്കെട്ടുകൾ നിറഞ്ഞ തീരവും ലഗുണ റിസോർട്ടിലേക്കുള്ള തടിപ്പാലവും, റഡാങിലെ കാഴ്ച്

ദക്ഷിണ ചൈനാക്കടലിൽ മലേഷ്യയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് റഡാങ് ദ്വീപ്. ഏഴു കിലോമീറ്റർ നീളവും ആറു കിലോമീറ്റർ വീതിയുമാണ് ദ്വീപിന്റെ ആകെ വിസ്തൃതി[1]. കടൽപ്പുറ്റുകൾ നിറഞ്ഞ ഒരു തീരവുമാണിത്. ദക്ഷിണ ചൈനാക്കടലിലെ ഒൻപതു ദ്വീപുകളിൽ ഏറ്റവും വലിപ്പമേറിയതും റഡാങ് ദ്വീപാണ്. സ്നോർക്കലിങ്, ഡൈവിങ് എന്നിവയ്ക്ക് അനുയോജ്യമായ തീരമാണിവിടം. പാറക്കൂട്ടങ്ങൾക്കിടയിലുള്ള കടൽ ഭാഗം പവിഴപ്പുറ്റുകളാൽ സമൃദ്ധമാണ്.

റഡാങ് ദ്വീപിലെ ബീച്ചിന്റെ ഒരു പനോരമിക് ദൃശ്യം

ദ്വീപിലെ ആദിമനിവാസികളാണ് ഇവിടുത്തെ റിസോർട്ടുകളിലെ പ്രധാന ജീവനക്കാർ. മത്സ്യബന്ധനം തൊഴിലാക്കിയിരുന്ന നിവാസികൾ ഭൂരിഭാഗവും ഇപ്പോൾ റിസോർട്ടുകളിൽ പ്രവർത്തിക്കുന്നു. ദ്വീപുകളിൽ ആകെയുള്ളത് 1200 കുടുംബങ്ങളാണ്. 200 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഏക സർക്കാർ സംവിധാനം. ഈ കുടുംബങ്ങളെ ഇവിടുത്തെ സർക്കാർ ഫിഷർമെൻ വില്ലേജ് എന്ന പേരിൽ പുനഃരധിവസിപ്പിച്ചിരിക്കുന്നു. ദ്വീപു നിവാസികൾക്കു മാത്രമേ ഇവിടെ മത്സ്യബന്ധനം നടത്തുവാനുള്ള അനുവാദമുള്ളു.

രണ്ടാം ലോകമഹായുദ്ധത്തിൽ എച്ച്.എം.എസ്. പ്രിൻസ് ഓഫ് വെയിൽസ്, എച്ച്.എം.എസ്. റിപൾസ് എന്നീ കപ്പലുകൾ ഛേദിക്കപ്പെട്ടത് ഇവിടെയാണ്. ഇതോടെയാണ് മലയായിൽ ജപ്പാൻ അധിനിവേശത്തിനു തുടക്കമിട്ടത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റഡാങ്_ദ്വീപ്&oldid=1801164" എന്ന താളിൽനിന്നു ശേഖരിച്ചത്