രൺവീർ സേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബീഹാർ,ഝാർഖണ്ഡ്‌: രൺവീർ സേനയുടെ വിഹാര മേഖല

ബീഹാറിലെ സവർണ്ണ ഹിന്ദുജന്മികളായ ഭൂമിഹർമാരുടെ കീഴിലുള്ള ഒരു സായുധ ഭീകര സംഘടനയാണ് രൺവീർ സേന[1]. ഉത്തർ പ്രദേശ്, ബീഹാർ , ഝാർഖണ്ഡ്‌, മദ്ധ്യപ്രദേശിലെ ബുണ്ടേൽഖണ്ട് എന്നിവിടങ്ങളിലുള്ള സവർണ്ണ ഹിന്ദുബ്രാഹ്മണന്മാരായ ഭൂജന്മിമാരാണ് ഭൂമിഹർ എന്നറിയപ്പെടുന്നത്[2][3][4][5][6][7]. താഴ്ന്ന ജാതിക്കാരായ ദളിതർക്കെതിരെ നടത്തപ്പെട്ട അക്രമങ്ങളുടേയും മനുഷ്യാവകശ ധ്വംസനങ്ങളുടേയും പേരിൽ ഭൂമിഹർമാരുടെ കീഴിലുള്ള രൺവീർ സേന ശ്രദ്ധിക്കപ്പെട്ടു[8]. ഇക്കാരണം കൊണ്ടുതന്നെ ഭാരത സർക്കാർ രൺവീർ സേനയെ ഭീകര സംഘടനകളുടെ പട്ടികയിലുൾപ്പെടുത്തി[9].

ചരിത്രം[തിരുത്തുക]

1994-ൽ ബീഹാറിലെ ബോജ്പൂർ ജില്ലയിൽ രൂപം കൊണ്ട രൺവീർ സേനയെ ദളിതർക്കും പട്ടികജാതിക്കാർക്കുമെന്തിരായി നടത്തിയ അക്രമം കാരണമായി 1995 ജൂലൈയിൽ ബീഹാർ സർക്കാർ നിരോധിച്ചു[10]. എന്നാൽ നിരോധനം നിലനിൽക്കെ തന്നെ രൺവീർ സേനയുടെ ദലിത് ആക്രമണങ്ങൾ തുടർന്നുവന്നു[11]. ഉത്തരേന്ത്യയിലെ ഏറ്റവും ശക്തിയുള്ള സ്വകാര്യസേനയാണ് രൺവീർ സേനയെന്ന് വിലയിരുത്തപ്പെടുന്നു[11]. ദലിതരെ കൂടാതെ നക്സലൈറ്റുകളേയും രൺവീർ സേന ശത്രുക്കളായിക്കാണുന്നു.

ഉപ സംഘടനകൾ[തിരുത്തുക]

സവർണ്ണ ജാതിക്കാരുടെ സാമൂഹികവം സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യം വച്ച് രൺവീർ കിസാൻ മഹാസംഘ് എന്ന പേരിലും സവർണ്ണ വനിതകൾക്കായി രൺവീർ മഹിളാ സംഘ് എന്ന പേരിലും രൺവീർ സേനക്ക് ഉപ ഘടകങ്ങളുണ്ട്[12]. രൺവീർ മഹിളാ സംഘത്തിലെ അംഗങ്ങളായ സവർണ്ണ വനിതകൾക്ക് സായുധ പരിശീലനവും നൽകപ്പെടുന്നു[12].

നേതാക്കൾ[തിരുത്തുക]

ഈ സായുധസംഘത്തിന്റെ തലവനായിരുന്ന ബ്രഹ്മേശ്വർ സിംഗ് മുഖിയയെ പിടികൂടുന്നവർക്ക് അധികാരികൾ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.എന്നാൾ 2002 ആഗസ്റ്റ് 29-ൻ കൂട്ടക്കൊലകൾ ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു[13].പിന്നീട് ശംസേർ ബഹാദുർ സിംഗും ഭുവാർ ഠാകൂറും ഇതിന്റെ നേതാക്കളായി.

ആരോപണങ്ങൾ[തിരുത്തുക]

ദലിത് ജനസംഖ്യ കുറക്കാനെന്ന പേരിൽ ഗർഭിണികളായ ദലിത് സ്ത്രീകളേയും കുട്ടികളേയും ആക്രമണ സമയത്ത് ഈ സവർണ്ണസേന ഉന്നം വച്ചിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു[10][14].

അവലംബം[തിരുത്തുക]

 1. http://www.satp.org/satporgtp/countries/india/terroristoutfits/Ranvir_Sena.htm
 2. [1]
 3. [2]
 4. [3]
 5. Sherring, M.A. (First ed 1872, new ed 2008). Hindu Tribes and Castes as Reproduced in Benaras. 6A, Shahpur Jat, New Delhi-110049, India: Asian Educational Services. ISBN 978-8120620360. Check date values in: |year= (help)
 6. Jogendra Nath, Bhattacharya (1995). Hindu Castes and Sects. New Delhi: Munshiram Manoharlal. pp. 512 (at p 129). ISBN 8121507006. Unknown parameter |isbn-13= ignored (help)
 7. Sinha, Gopal Sharan (1967). "Exploration in Caste Stereotypes". Social Forces. University of North Carolina Press. 46 (1): 42–47. doi:10.2307/2575319. ISSN 0037-7732. Unknown parameter |month= ignored (help); Unknown parameter |coauthors= ignored (|author= suggested) (help)
 8. "Human Rights Watch World Report 2001: India: Human Rights Developments". Human Rights Watch. 2001. ശേഖരിച്ചത് 2009-07-13.
 9. http://pakobserver.net/200906/27/Articles02.asp
 10. 10.0 10.1 http://www.achrweb.org/ncm/ranvir-sena.htm
 11. 11.0 11.1 http://ww.smashits.com/video/snoop/462/ranvir-sena-activists-kill-5-low-caste-people.html
 12. 12.0 12.1 http://books.google.co.in/books?id=6iy0cLkigiEC&pg=PA136&lpg=PA136&dq=Ranvir+Mahila+Sangh&source=bl&ots=AHZ9O_Guf1&sig=DJRCTeM6Me_6tiGSCw8OqL06xME&hl=en&ei=KwbXStNpjeroA_bS7ckP&sa=X&oi=book_result&ct=result&resnum=3&ved=0CAwQ6AEwAg#v=onepage&q=Ranvir%20Mahila%20Sangh&f=false
 13. http://timesofindia.indiatimes.com/articleshow/1297443.cms
 14. "Caste war: Role of private armies" (ഭാഷ: ഇംഗ്ലീഷ്). ഹിന്ദുസ്ഥാൻ ടൈംസ്. 2005 ഡിസംബർ 15. ശേഖരിച്ചത് 2014 ഏപ്രിൽ 24.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മലയാളം വാരിക, 2012 മെയ് 11

"https://ml.wikipedia.org/w/index.php?title=രൺവീർ_സേന&oldid=3104671" എന്ന താളിൽനിന്ന് ശേഖരിച്ചത്