രോഹിണി ഗോഡ്ബൊലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞയായ ഇന്ത്യൻ വനിതയാണ് രോഹിണി ഗോഡ്ബൊലെ.  ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഉന്നതോർജ്ജ ഭൗതികശാസ്ത്ര കേന്ദ്രത്തിലെ പ്രൊഫസറുമാണ് അവർ.[1]കണികാഭൗതികമാണ് രോഹിണി ഗോഡ്ബൊലെയുടെ പ്രധാന ഗവേഷണ മേഖല. സ്റ്റാൻഡേഡ് മോഡലിനും അതിനുമപ്പുറവുമുള്ള ഭൗതികശാസ്ത്രഗവേഷണത്തിൽ തത്പരയാണവർ.വികസ്വരരാജ്യങ്ങളിലെ സയൻ അക്കാദമി ഫെല്ലോ കൂടിയാണ് രോഹിണി .[2]ഇന്ത്യയിലെ വനിതാശാസ്ത്രജ്ഞരെപ്പറ്റിയുള്ള ലീലാവതിയുടെ പെൺമക്കൾ എന്ന ഗ്രന്ഥത്തിന്റെ എഡിറ്റർമാരിലൊരാളാണ് അവർ.

ഗവേഷണ മേഖല[തിരുത്തുക]

ഗോഡ്ബൊലെയുടെ പ്രവർത്തനമേഖലകൾ ഇവയാണ്:-[3]

  • കണികാത്വരിത്രങ്ങളിൽ പുതിയ കണികകളുടെ നിർമ്മാണം
  • ലാർജ് ഹാഡ്രോൺ കൊളൈഡറിലെ ഭൗതികം
  • ക്വാണ്ടം ക്രൊമോഡൈനാമിക്സ് പ്രതിഭാസങ്ങൾ
  • സൂപ്പർസിമ്മട്രിയും ഇലക്ട്രോവീക്ക് ഭൗതികവും

വിദ്യാഭ്യാസം[തിരുത്തുക]

യൂണിവേഴ്സിറ്റി ഓഫ് പൂനെയിൽ നിന്നും ബിരുദവും മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ രോഹിണി 1979ൽ യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി.[4] തുടർന്ന് റ്റാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ജോലി ചെയ്തുതുടങ്ങി.  പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ബോംബെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ പ്രമുഖ അക്കാദമിക്കു് ഗവേഷണസ്ഥാപനങ്ങളിൽ പ്രവർത്തനം തുടർന്നുപോരുന്നു. 

സംഭാവനകൾ[തിരുത്തുക]

സേണിലെ ഇന്റർനാഷണൽ ലീനിയർ കൊളൈഡർ ഉപദേശകസമിതി അംഗമാണ് രോഹിണി ഗോഡ്ബൊലെ.[5] ഇന്ത്യയിലെ വനിതാശാസ്ത്രജ്ഞരെപ്പറ്റിയുള്ള ലീലാവതിയുടെ പുത്രിമാർ എന്ന ഗ്രന്ഥത്തിന്റെ എഡിറ്റർമാരിലൊരാളാണ് അവർ.

അവാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "IIT Bombay Lifetime achievement awards 2004". IIT Bombay. Retrieved 29 March 2014.
  2. "Participant Details- India France Technology Summit 2013". Archived from the original on 2014-04-07. Retrieved 4 April 2014.
  3. "Rohini M. Godbole IISc Profile". Archived from the original on 2013-09-15. Retrieved 2015-03-05.
  4. "Indian Fellow". Archived from the original on 2014-03-29. Retrieved 29 March 2014.
  5. "International Detector Advisory Group (IDAG)". Archived from the original on 2014-03-31. Retrieved 29 March 2014.
  6. "INSA- Awards Recipients". Archived from the original on 2014-04-04. Retrieved 2015-03-05.
  7. "NASI- List of Fellows". Archived from the original on 2016-09-21. Retrieved 2015-03-05.
  8. "Members- The World Academy of Sciences". Archived from the original on 2017-06-14. Retrieved 2015-03-05.
"https://ml.wikipedia.org/w/index.php?title=രോഹിണി_ഗോഡ്ബൊലെ&oldid=3971421" എന്ന താളിൽനിന്ന് ശേഖരിച്ചത്