രേഖാ രാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രേഖാ രാജ്

പ്രമുഖ ദലിത് സ്ത്രീവാദചിന്തകയും സാമൂഹികപ്രവർത്തകയും എഴുത്തുകാരിയും ഗവേഷകയുമാണ് രേഖാ രാജ് (ജനനം 5 മെയ് 1978). [1]ദലിത് സ്ത്രീവാദ എഴുത്തുകാരിയെന്ന നിലയിൽ ജാതി, ലിംഗപദവി എന്നിവയുമായി ബന്ധപ്പെട്ട് മലയാളത്തിൽ ആദ്യമായി എഴുതിത്തുടങ്ങിയത് രേഖാരാജാണ്. വികസനം, ലിംഗപദവി, മനുഷ്യാവകാശങ്ങൾ, ദലിത് പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ക്രൈസ്റ്റ് യൂനിവേഴ്‍സിറ്റി, ഹൈദരബാദ് യൂനിവേഴ്സിറ്റി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് എന്നിവിടങ്ങളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്.[2][3][4][3][5]മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ഗാന്ധിയൻ പഠന വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറാണ്.

ആദ്യകാലം[തിരുത്തുക]

കെപി നളിനാക്ഷിയുടെയും എസ് രാജപ്പന്റെയും മകളായി 1978 മേയ് 5 ന് കേരളത്തിന്റെ മധ്യ ജില്ലയായ കോട്ടയത്താണ് രാജ് ജനിച്ചത്. ഭർത്താവ് എം ആർ രേണുകുമാറിനും മകനുമൊപ്പമാണ് അവർ താമസിക്കുന്നത്. "ലിംഗഭേദത്തിന്റെയും ദലിത് ഐഡന്റിറ്റിയുടെയും രാഷ്ട്രീയം: കേരളത്തിലെ സമകാലിക ദളിത് പ്രഭാഷണങ്ങളിൽ ദളിത് സ്ത്രീകളുടെ പ്രാതിനിധ്യം" എന്ന പേരിൽ തത്ത്വചിന്തയിൽ പിഎച്ച്ഡി നേടിയ അവർ ഇപ്പോൾ മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗാന്ധി ചിന്താ -വികസന പഠന സ്കൂളിൽ അസിസ്റ്റന്റ് പ്രൊഫസറായി പ്രവർത്തിക്കുന്നു.

കൃതികൾ[തിരുത്തുക]

ദലിത് സ്ത്രീ ഇടപെടലുകൾ 2015ൽ പ്രസിദ്ധീകരിച്ചു. [6] ഈ പുസ്തകം 2017ൽ തമിഴിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. സംഘടിത മാസികയുടെ ഗസ്റ്റ് എഡിറ്ററായി [7] ദലിത് സ്ത്രീ എന്ന വിഷയത്തിൽ പ്രത്യേകപതിപ്പ് 2013ൽ പുറത്തിറക്കി. എക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ൿലി ഉൾപ്പെടെ സാമൂഹ്യശാസ്ത്ര ഗവേഷണ-പഠന പ്രസിദ്ധീകരണങ്ങളിലും സമകാലിക മലയാളം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം വാരിക തുടങ്ങിയ ആനുകാലികങ്ങളിലും ദലിത് -സ്ത്രീ പ്രമേയങ്ങൾ ആധാരമാക്കി നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. [അവലംബം ആവശ്യമാണ്] ഇതിനു പുറമെ ചെറുകഥകളും തിരക്കഥയും രചിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

റഫറൻസ്[തിരുത്തുക]

  1. "HeToo: Poda Vedi: Women give it back | Kochi News - Times of India". The Times of India.
  2. "Rekha Raj". Economic and Political Weekly. 5 June 2015.
  3. 3.0 3.1 "പ്രശസ്ത ദളിത്- സ്ത്രീ ചിന്തക രേഖ രാജ് ഇനി എംജി സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ". News18 Malayalam. 10 October 2019.
  4. Raj, Rekha. "Conceptualize the 'human' as a product of Dalit struggles: Rekha Raj". Round Table India.
  5. "Rekha Raj". Mathrubhumi.
  6. "'Dalit Sthree Idapedalukal' released".[പ്രവർത്തിക്കാത്ത കണ്ണി]
  7. "Women's world". Times of India Blog. 12 August 2017.

പുറമെയ്ക്കള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"HeToo: Poda Vedi: Women give it back | Kochi News - Times of India". The Times of India. "Rekha Raj". Economic and Political Weekly. 5 June 2015. "പ്രശസ്ത ദളിത്- സ്ത്രീ ചിന്തക രേഖ രാജ് ഇനി എംജി സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ". News18 Malayalam. 10 October 2019. Raj, Rekha. "Conceptualize the 'human' as a product of Dalit struggles: Rekha Raj". Round Table India.

"https://ml.wikipedia.org/w/index.php?title=രേഖാ_രാജ്&oldid=3675201" എന്ന താളിൽനിന്ന് ശേഖരിച്ചത്