Jump to content

രൂപാർ

Coordinates: 30°57′59″N 76°31′59″E / 30.9664°N 76.5331°E / 30.9664; 76.5331
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രൂപാർ

രൂപ്നഗർ
City
Gurudwara Tibbi Sahib situated on the banks of Satluj, Rupnagar.
Gurudwara Tibbi Sahib situated on the banks of Satluj, Rupnagar.
Nickname(s): 
Ropar
രൂപാർ is located in Punjab
രൂപാർ
രൂപാർ
രൂപാർ is located in India
രൂപാർ
രൂപാർ
Coordinates: 30°57′59″N 76°31′59″E / 30.9664°N 76.5331°E / 30.9664; 76.5331
Country India
StatePunjab
DistrictRupnagar
Established19th century (2000 BCE)
ഭരണസമ്പ്രദായം
 • ഭരണസമിതിRopar MC
ഉയരം
262 മീ(860 അടി)
ജനസംഖ്യ
 (2001)
 • ആകെ48,165
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
PIN
140 001
Telephone code91-1881
വാഹന റെജിസ്ട്രേഷൻPB-12
വെബ്സൈറ്റ്rupnagar.nic.in

സിന്ധൂ നദീതട നാഗരികതയുടെ ഭാഗമായി ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിലെ രൂപ്നഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് രൂപാർ അഥവാ രൂപ്നഗർ (രൂപാർ എന്നത് പഴയ പേരാണ്. ഇപ്പോൾ രൂപ്നഗർ എന്നറിയപ്പെടുന്നു). [1] സിന്ധൂ നദീതട നാഗരികതയുടെ വലിയ നഗരങ്ങളിൽ ഒന്നാണിത്. ചണ്ഡിഗഡിന്റെ വടക്കുപടിഞ്ഞാറ് ഏകദേശം 43 കിലോമീറ്റർ അകലെയായാണ് രൂപാർ സ്ഥിതിചെയ്യുന്നത്. [2]

ഘാഗ്ഗർ (ഘാഗ്ഗർ-ഹക്ര) നദീതടത്തിൽ സ്ഥിതിചെയ്യുന്ന സിന്ധൂനദീതട കേന്ദ്രങ്ങളിലൊന്നാണ് രൂപാർ. നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാവസ്തു മ്യൂസിയം 1998 ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹാരപ്പൻ ഖനന പ്രദേശങ്ങളുടെ പുരാവസ്തു അവശിഷ്ടങ്ങൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. [3] ഈ ഖനനത്തിലൂടെ ഹാരപ്പൻ കാലഘട്ടം മുതൽ മധ്യകാലം വരെയുള്ള സാംസ്കാരിക ക്രമം വെളിപ്പെടുന്നു. ഹാരപ്പൻ കാലത്തെ പുരാതന വസ്തുക്കൾ, ചന്ദ്രഗുപ്തന്റെ സ്വർണ്ണനാണയങ്ങൾ, ചെമ്പ്, വെങ്കല ഉപകരണങ്ങൾ എന്നിവ ഇവിടെത്തെ പ്രധാന പ്രദർശന വസ്തുക്കളിൽ ഉൾപ്പെടുന്നു. [4]

സിന്ധൂ നദീതട നാഗരികതയുടെ ഭാഗമായ രൂപാർ
പുരാവസ്തു മ്യൂസിയം,രൂപാർ

അവലംബം

[തിരുത്തുക]
  1. https://www.britannica.com/place/Rupnagar
  2. https://www.telegraphindia.com/india/fresh-eye-on-ropar-indus-valley-site-digging-to-resume-after-56-years-to-examine-diet-dwellings/cid/460718
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-11. Retrieved 2019-09-27.
  4. "ASI Museum - Rupnagar". rupnagar.nic.in. Retrieved 2017-07-12.
"https://ml.wikipedia.org/w/index.php?title=രൂപാർ&oldid=3643011" എന്ന താളിൽനിന്ന് ശേഖരിച്ചത്