Jump to content

രുഗ്മിണി ലക്ഷ്മിപതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രുക്മിണി ലക്ഷ്മിപതി
ருக்மிணி லக்ஷ்மிபதி
മദ്രാസ് പ്രസിഡൻസിയിലെ ആരോഗ്യ വകുപ്പ് മന്ത്രി
ഓഫീസിൽ
1946 മേയ് 1 – 1947 മാർച്ച് 23
വ്യക്തിഗത വിവരങ്ങൾ
ജനനം(1892-12-06)6 ഡിസംബർ 1892
മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
മരണം6 ഓഗസ്റ്റ് 1951(1951-08-06) (പ്രായം 58)
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഡോ. അജന്ത ലക്ഷ്മിപതി
തൊഴിൽസ്വാതന്ത്ര്യസമരസേനാനി
രാഷ്ട്രീയ പ്രവർത്തക

ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകയുമായിരുന്നു രുക്മിണി ലക്ഷ്മിപതി (രുഗ്മണി ലക്ഷ്മിപതി എന്നും അറിയപ്പെടുന്നു. തമിഴ്: ருக்மிணி லக்ஷ்மிபதி) (6 ഡിസംബർ 1892 – 6 ഓഗസ്റ്റ് 1951). മദ്രാസ് സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയായിരുന്നു. മദ്രാസ് പ്രസിഡൻസിയിലെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. [1]

ജീവിതരേഖ

[തിരുത്തുക]

മദ്രാസിലെ ഒരു കർഷക കുടുംബത്തിലായിരുന്നു രുക്മിണി ലക്ഷ്മിപതി ജനിച്ചത്. മദ്രാസിലെ ഭൂപ്രഭുക്കന്മാരിൽ ഒരാളായിരുന്ന രാജാ ടി. രാംറാവു ആയിരുന്നു രുക്മിണിയുടെ പിതാവ്. മദ്രാസിലെ വുമൺസ് ക്രിസ്റ്റ്യൻ കോളേജിൽ നിന്നും ബി.എ. ബിരുദം കരസ്ഥമാക്കുകയുണ്ടായി. തുടർന്ന് ഡോ. അജന്ത ലക്ഷ്മിപതിയെ വിവാഹം ചെയ്തു. [2]

1923 - ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അംഗമായി. 1923 - ൽ പാരീസിൽ വച്ചു നടന്ന ഇന്റർനാഷണൽ വുമൺസ് സഫ്രേജ് അലയൻസ് കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് രുക്മിണിയായിരുന്ന പങ്കെടുത്തത്. [3]

1930 - ൽ വേദാരണ്യത്തിൽ വച്ചു നടന്ന ഉപ്പു സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്തു. ഇതിനെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും തടവിലാക്കപ്പെട്ടുതയും ചെയ്തിരുന്നു. ഉപ്പു സത്യാഗ്രഹ പ്രസ്ഥാനത്തിന്റെ ഭാഗമായി ജയിലിലടയ്ക്കപ്പെട്ട ആദ്യത്തെ വനിതയായിരുന്നു രുക്മിണി ലക്ഷ്മിപതി. [4]

1934 - ൽ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ രുക്മിണി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. [5] 1937 - ൽ നടന്ന മദ്രാസ് പ്രസിഡൻസി പൊതുതിരഞ്ഞെടുപ്പിലും വിജയിച്ചുകൊണ്ട് മദ്രാസ് പ്രസിഡൻസി ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗമായി. 1937 ജൂലൈ 15 - ന് മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1946 മേയ് 1 മുതൽ 1947 മാർച്ച് 23 വരെയുള്ള കാലയളവിൽ ടി. പ്രകാശത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മന്ത്രിസഭയിലെ ആരോഗ്യ വകുപ്പു മന്ത്രിയായി പ്രവർത്തിക്കുകയുണ്ടായി. മദ്രാസ് പ്രസിഡൻസിയിലെ ആദ്യത്തെ വനിതാ മന്ത്രിയും ഒരേയൊരു വനിതാ മന്ത്രിയുമായിരുന്നു രുക്മിണി ലക്ഷ്മിപതി. [6][7][8][9]

ചെന്നൈയിലെ എഗ്മോറിലുള്ള മാർഷലിന്റെ റോഡ്, രുക്മിണി ലക്ഷ്മിപതിയുടെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. [10] രുഗ്മണിയ്ക്ക് ആദരവർപ്പിച്ചുകൊണ്ട് 1997 - ൽ ഭാരത സർക്കാരിന്റെ തപാൽ വകുപ്പ് പ്രത്യേക പോസ്റ്റൽ സ്റ്റാമ്പും പുറത്തിറക്കുകയുണ്ടായി. [11]

അവലംബം

[തിരുത്തുക]
  1. Ramakrishnan, T (13 March 2010). "Historic moments, historic personalities". The Hindu. Retrieved 8 April 2010.
  2. Who's Who in India, Burma & Ceylon. Who's Who Publishers (India) Ltd., 1941. 1941. p. 175.
  3. Seminar on Uplift of Women in South India in 20th Century and Suggestions for 2000 A.D. Conferences, seminars, and workshops series. Vol. 5. Mother Teresa Women's University, Dept. of Historical Studies. 1987. p. 83.
  4. Roy, Kalpana (1999). Encyclopaedia of violence against women and dowry death in India,. Vol. 1. Anmol Publications. p. 30. ISBN 978-81-261-0343-0. Archived from the original on 2014-07-09. Retrieved 2018-08-23.
  5. Bhatt,, B. D.; Sita Ram Sharma (1992). Women's education and social development. Modern education series. Kanishka Pub. House. p. 343. ISBN 978-81-85475-54-7.{{cite book}}: CS1 maint: extra punctuation (link)
  6. Justice Party golden jubilee souvenir, 1968. Justice Party. 1968. p. 62. ISBN.
  7. Kaliyaperumal, M (1992). The office of the speaker in Tamilnadu : A study (PDF). Madras University. p. 47. Archived from the original (PDF) on 2011-07-21. Retrieved 2018-08-23.
  8. "Rukmini Laxmipathi". Archived from the original on 2017-07-05. Retrieved 12 March 2010.
  9. Frederick, Prince (4 December 2002). "Discipline, need of the hour". The Hindu. Archived from the original on 2003-11-09. Retrieved 12 March 2010.
  10. "In Chennai Today". The Hindu. 10 July 2005. Archived from the original on 2006-11-09. Retrieved 12 March 2010.
  11. Daryanani, Mohan B (1999). Who's who on Indian stamps. p. 219. ISBN 978-84-931101-0-9.
"https://ml.wikipedia.org/w/index.php?title=രുഗ്മിണി_ലക്ഷ്മിപതി&oldid=3952843" എന്ന താളിൽനിന്ന് ശേഖരിച്ചത്