Jump to content

രാസസംതുലനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെയും ഉത്പന്നങ്ങളുടെയും ഗാഢത സമയത്തിനനുസരിച്ച് മാറ്റമില്ലാതെ തുടരുന്ന അവസ്ഥയായാണ് രാസസതുലനം. സാധാരണയായി ഒരു ഉഭയദിശാപ്രവർത്തനത്തിൽ മുന്നോട്ടുള്ള രാസപ്രവർത്തനത്തിന്റെ അതേ വേഗതയിൽ പിന്നോട്ടുള്ള രാസപ്രവർത്തനം നടക്കുമ്പോഴാണ് ഈ അവസ്ഥ സംജാതമാവുന്നത്. അങ്ങനെ വരുമ്പോൾ അഭികാരകങ്ങളുടെയും ഉത്പന്നങ്ങളുടെയും ഗാഢത സ്ഥിരമായി നിലനിൽക്കുന്നു. ഇതിനെ ചലനാത്മക സംതുലനം എന്നുപറയാം.

"https://ml.wikipedia.org/w/index.php?title=രാസസംതുലനം&oldid=2285503" എന്ന താളിൽനിന്ന് ശേഖരിച്ചത്