രാഷ്ട്രപിതാവ്
ഒരു രാജ്യത്തിന്റെ രൂപവത്കരണത്തിൽ ഒരു മഹദ്‌വ്യക്തി നൽകിയ സംഭാവനകളെ മാനിച്ച് നൽകുന്ന ആദരണീയ സ്ഥാനമാണ് രാഷ്ട്രപിതാവ് എന്ന സ്ഥാനം. Father of the country എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ Pater patriae എന്ന വാക്കിൽ നിന്നാണ് ഈ പ്രയോഗത്തിന്റെ ഉത്ഭവം.
റോമൻ ചരിത്രം
[തിരുത്തുക]മികച്ച പണ്ഡിതരെയും യോദ്ധാക്കളെയും ആദരിക്കാൻ ബി.സി. 63-ൽ റോമൻ സെനറ്റ് ആണ് Pater patriae എന്ന പദവി നൽകിത്തുടങ്ങിയത്. പ്രശസ്ത റോമൻ പണ്ഡിതനായ മാർക്കസ് തുല്ലിയസ് സിസറോയ്ക്കാണ് ഈ പദവി ആദ്യമായി നൽകിയത്. പിന്നീട് ജൂലിയസ് സീസർ, അഗസ്റ്റസ് സീസർ, കലിഗുള, നീറോ തുടങ്ങിയ റോമൻ ചക്രവർത്തിമാരെയും ഈ പദവി തേടിയെത്തി. എ.ഡി. 307-ൽ കോൺസ്റ്റന്റൈൻ ഒന്നാമൻ ചക്രവർത്തിക്കാണ് ഈ പദവി അവസാനമായി നൽകിയത്.
ആധുനിക ചരിത്രം
[തിരുത്തുക]ആധുനിക രാജ്യങ്ങളുടെ ചരിത്രത്തിൽ രാജ്യങ്ങളുടെ സ്ഥാപക നേതാക്കൾക്കാണ് രാഷ്ട്രപിതാവ് സ്ഥാനം നൽകിയിരിക്കുന്നത്. മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് ആകുന്നത് ഈ അർത്ഥത്തിലാണ്.