രാഷ്ട്രപതി നിവാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിമാചൽ പ്രദേശിലെസിംലയിലാണ് രാഷ്ട്രപതി നിവാസ് സ്ഥിതിചെയ്യുന്നത്. മുൻപ് ഇത് ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന ഡഫറിൻ പ്രഭുവിന്റെ ഔദ്യോഗിക വസതി ആയിരുന്നു. ബ്രിട്ടീഷ് വാസ്തുശിൽ‌പ്പിയായിരുന്ന ഹെൻട്രി ഇർവിൻ ആണ് ഈ മന്ദിരം രൂപകൽ‌പ്പന ചെയ്തത്. 1880 തുടങ്ങിയ നിർമ്മാണം 1888 ൽ പൂർത്തീകരിച്ചു.

Entrance porch of Rashtrapati Niwas, Shimla.
Welcome to the Viceregal Lodge

രാഷ്ട്രപതി നിവാസ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കൈമാറപ്പെടുകയും തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി എന്ന സ്ഥാപനം പ്രവർത്തിപ്പിയ്ക്കുന്നതിലേയ്ക്കു വിട്ടുകൊടുക്കുകയും ചെയ്തു. അമൂല്യങ്ങളായ ചിത്രങ്ങളും മറ്റു വസ്തുക്കളും ഈ കെട്ടിടത്തിൽ സൂക്ഷിയ്കപ്പെട്ടുവരുന്നു.

രാഷ്ട്രപതി വർഷത്തിൽ ഒരു പ്രാവശ്യം ഈ വസതിയിൽ ഏതാനും ദിവസം ചിലവഴിയ്ക്കാറുണ്ട് .

"https://ml.wikipedia.org/w/index.php?title=രാഷ്ട്രപതി_നിവാസ്&oldid=1931690" എന്ന താളിൽനിന്ന് ശേഖരിച്ചത്