രാരാ രഘുവീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ അഠാണരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് രാരാ രഘുവീര.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

രാരാ രഘുവീര വെണ്ട രാരാ തൊഡു

ചരണങ്ങൾ[തിരുത്തുക]

അനുദിനമുനുനിനു മനസുനകനുഗൊനി ആനന്ദമായെ ദയാളോ
സകലസുജനുലു കൊലുചുസന്നിധികനി ചല്ലനായെ ദയാളോ
പലുവിധ ചെഡുദുർവിഷയ ചയമുലെഡബായനായെ ദയാളോ
തൊഡരിയഡുഗഡുഗുകിദി ബുദ്ധിയനി സന്തോഷമായെ ദയാളോ
സുമുഖമുനനുതിലകമു ചെലഗഗഗനി സൊക്കനായെ ദയാളോ
കവഗൊനിഭവമുന പൊരലക നീദു കാര്യമായെ ദയാളോ
ദശരഥതനയ ശുഭചരിതപാലിത ത്യാഗരാജ ദയാളോ

അർത്ഥം[തിരുത്തുക]

എന്റെ സതീർത്ഥ്യനായി എന്നും എന്നോടൊപ്പം വായോ. അങ്ങയെ എന്നും മനസ്സിൽ കാണുന്നത് വളരെ ആനന്ദദായകമാണ്. ഭക്തരാൽ സേവിക്കപ്പെടുന്ന അങ്ങയെ കാണുമ്പോൾ എന്റെ മനം കുളിരുന്നു. എനിക്ക് പലവിധ ദുരാഗ്രഹങ്ങൾ ഉപേക്ഷിക്കാൻ കഴിയുന്നു. ഇതാണ് ഉചിതമെന്നും പറഞ്ഞ് എന്റെ ഓരോ അടിയിലും അങ്ങ് കൂടെ നടക്കുന്നതിനാൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അങ്ങയുടെ നെറ്റിയിലെ ഐശ്വര്യചിഹ്നം എന്നെ ധൈര്യശാലിയാക്കുന്നു. ഈ ലോകത്തെ ദുരാഗ്രഹങ്ങളിൽ അഭിരമിക്കുന്നതിനുപകരം എനിക്ക് അങ്ങയുടെ ഉപകരണം ആകാമായിരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാരാ_രഘുവീര&oldid=3257695" എന്ന താളിൽനിന്ന് ശേഖരിച്ചത്