രാമ നീ സമാനമെവരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ഖരഹരപ്രിയരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രാമ നീ സമാനമെവരു

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി രാമ നീ സമാനമെവരു
രഘു വംശോദ്ധാരക
രഘുവംശത്തെ ഉദ്ധരിച്ച രാമാ
നിനക്ക് തുല്യനായിട്ട് ആരാണുള്ളത്?
അനുപല്ലവി ഭാമാ മരുവമ്പു മൊലക
ഭക്തിയനു പഞ്ജരപു ചിലുക
സുഗന്ധമുള്ള ഒരു വള്ളിപോലെ അവിടത്തെ നെഞ്ചിൽ പടർന്നിരിക്കുന്ന അങ്ങയുടെ
പ്രിയതമയായ ഭാര്യ സീതയാണ് തത്തയെപ്പോലെ ഭക്തിഗാനങ്ങൾ അങ്ങേക്ക് പാടിത്തരുന്നത്.
ചരണം പലുകു പലുകുലകു തേനെ-
ലൊലുകു മാടലാഡു
സോദരുലു ഗല ഹരി ത്യാഗരാജ
കുലവിഭൂഷ മൃദുസുഭാഷ
ഓരോ വാക്കിലും തേനിറ്റുന്നതുപോലെയുള്ള വാക്കുകൾ
പറയുന്ന സഹോദരങ്ങൾ അല്ലേ അങ്ങേയ്ക്ക് ഉള്ളത്
സൗമ്യമായും മൃദുവായും സംസാരിക്കുന്ന അങ്ങ്
ത്യാഗരാജന്റെ കുടുംബത്തിന് അലങ്കാരമല്ലേ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാമ_നീ_സമാനമെവരു&oldid=3506469" എന്ന താളിൽനിന്ന് ശേഖരിച്ചത്