രാമൻ രാജമന്നാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നായ മന്നാൻ സമുദായത്തിലെ ഇപ്പോഴത്തെ രാജാവാണ് രാമൻ രാജമന്നാൻ[1]. നിലവിലെ രാജാവായിരുന്ന അരിയാൻ രാജമന്നാന്റെ ആകസ്മിക നിര്യാണം മൂലമാണ് ഇദ്ദേഹത്തെ രാജാവായി തിരഞ്ഞെടുത്തത്. എൻ. ബിനു എന്നാണ് യഥാർഥ നാമം. 2012 മാർച്ച് 4-നാണ് ബിനു രാജാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കു സമീപം കോവിൽ‌മലയിലാണ് രാജ തലസ്ഥാനം. ഈ സമുദായത്തിൽ ഏറ്റവുമധികം വിദ്യാഭ്യാസയോഗ്യതയും ഇദ്ദേഹത്തിനാണ്[2].

ജീവിതരേഖ[തിരുത്തുക]

കുമളി മന്നാക്കുടിയിലെ വലിയ വീട്ടിൽ സി.നായൻ, തേവി ദമ്പതികളുടെ മകനായി 1986-ൽ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. തേക്കടി പെരിയാർ ഫൗണ്ടേഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി പ്രവർത്തിക്കുന്നു.

വാഴിക്കൽ[തിരുത്തുക]

ഇളയരാജാവ്, നാലു മന്നാൻ, ഒൻപത് കാണിമാർ, അഞ്ചു വാത്തി, തറവാട്ടിലെ നാലു കാരണവൻമാർ എന്നിവർ ചേർന്നാണു സമുദായത്തിലെ പുതിയ രാജാവിനെ തിരഞ്ഞെടുത്തത്. പുതിയ രാജാവിനെ കാണിമാരിൽ മൂപ്പനായ കെഞ്ചില മണിയാറൻ കിരീടമണിയിച്ചു. മരണമടഞ്ഞ മുൻരാജാവിന് മരുമക്കൾ ഇല്ലാത്തതു മൂലം മുൻരാജാവായിരുന്ന തേവൻ രാജമന്നാന്റെ സഹോദരനായ രാമൻ രാഘവനെ രാജാവായി വാഴിക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ സമുദായത്തിലെ പലരുടേയും എതിർപ്പു മൂലം ബിനുവിനെ രാജാവായി വാഴിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാമൻ_രാജമന്നാൻ&oldid=2285487" എന്ന താളിൽനിന്ന് ശേഖരിച്ചത്