രാമായണം (പൈകോ ചിത്രകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാമായണം ചിത്രകഥയുടെ പുറംചട്ട

രാമായണത്തെ അടിസ്ഥാനമാക്കി പൈകോ പബ്ലീഷിംഗ് ഹൗസ്, എറണാകുളം പ്രസിദ്ധീകരിച്ച് പൈ ആന്റ് കമ്പനി വിതരണം ചെയ്ത ഒരു മലയാള ചിത്രകഥാപുസ്തകമാണ് രാമായണം. വാല്മീകിരാമായണത്തെ ഉപജീവിച്ചാണ് ഈ ചിത്രകഥ തയ്യാറാക്കിയിരുന്നത്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഉത്തമകഥയെന്ന നിലയ്ക്ക്, രാമായണം കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റിയ ചിത്രകഥാരൂപത്തിൽ പൂർണമായി പൈകോ അവതരിപ്പിച്ചു. 1986-ലാണ് ഈ ചിത്രകഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 1988-ൽ റീപ്രിന്റ് ചെയ്തു. ദശരഥൻ നടത്തുന്ന പുത്രകാമേഷ്ടി യാഗം മുതൽ അയോധ്യാരാജാവായി ശ്രീരാമൻ അഭിഷേകം ചെയ്യപ്പെടുന്നതുവരെയുള്ള ഭാഗങ്ങളാണ് ചിത്രകഥയിൽ ഉള്ളത്. വർണാഭമായ സുന്ദര ചിത്രങ്ങൾ ഈ പുസ്തകത്തെ മനോഹരമാക്കുന്നു. ബോംബെയിലെ ഐ.ബി.എച്ച്.പ്രസാധകരുമായുള്ള ധാരണയിന്മേലാണ് മലയാളത്തിലുള്ള ഈ ചിത്രകഥാപുസ്തകം പ്രസാധനം ചെയ്യപ്പെട്ടത്. ചിത്രങ്ങൾ വരച്ചത് പ്രതാപ് മല്ലികും സ്ക്രിപ്റ്റ് രചിച്ചത് സുബ്ബറാവുവും ആയിരുന്നു. മലയാളം പതിപ്പ് അച്ചടിച്ചത് കൊച്ചിയിലെ 'പൂമ്പാറ്റ പബ്ലിക്കേഷൻസ് ആന്റ് പ്രിന്റിംഗ് ഡിവിഷനി'ലായിരുന്നു. കേരളത്തിലെ കുട്ടികളുടെയിടയിൽ പ്രചാരത്തിലുണ്ടായിരുന്ന 'പൂമ്പാറ്റ' എന്ന ബാലമാസികയിലൂടെ ഈ പുസ്തകത്തിന് ധാരാളം പരസ്യവും പ്രസാധകർ നൽകി. 15രൂപയായിരുന്നു പുസ്തകത്തിന്റെ വിപണനമൂല്യം.

ഇതുകൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാമായണം_(പൈകോ_ചിത്രകഥ)&oldid=3346082" എന്ന താളിൽനിന്ന് ശേഖരിച്ചത്