രാമശ്ശേരി ഇഡ്ഡലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാമശ്ശേരി ഇഡ്ഡലി[തിരുത്തുക]

പാലക്കാട് ജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലെ രാമശ്ശേരി എന്ന ഭാഗത്തിലെ ഒരു പ്രത്യേക തരം ഇഡ്ഡലിയാണ്. മുതലിയാർ വിഭാഗക്കാരാണ് ഇത് നിർമ്മിക്കുന്നത്. നല്ല സ്വാദുണ്ടാവും. മൂന്നു ദിവസത്തോളം യാതൊരു കേടും കൂടാതെ ഇത് സൂക്ഷിക്കാം.സാധാരണ ഇഡ്ഡലിയുടെ ആകൃതിയല്ല ഇവയ്ക്ക്.പരന്ന ചെറിയ അപ്പത്തിന്റെ ആകൃതിയാണ്.

എങ്ങനെ ഉണ്ടാക്കാം[തിരുത്തുക]

പൊന്നി അരിയും ഉഴുന്നും ചേർത്താണ് ഇത് നിർമ്മിക്കുന്നത്. പ്രത്യേക തരം മൺ ചട്ടികളിലാണ് ഇവ നിർമ്മിക്കുന്നത്.നിർമ്മാണരഹസ്യം ഒരു കുടുംബത്തിന്റെ മാത്രം കൈവശമാണ്.

  എവിടെ കിട്ടും'
രാമശ്ശേരിയിലുള്ള ചായക്കടയിലും പാലക്കാട് നഗരത്തിലുള്ള ചില ഹോട്ടലുകളിലും ഇവ ലഭിക്കും. പാർട്ടികൾക്കും മറ്റും ആവശ്യമുണ്ടെങ്കിൽ മുൻകൂട്ടി ഒാർഡർ നല്കേണ്ടതാണ്.
"https://ml.wikipedia.org/w/index.php?title=രാമശ്ശേരി_ഇഡ്ഡലി&oldid=2665958" എന്ന താളിൽനിന്ന് ശേഖരിച്ചത്