രാമലിംഗ രാജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ramalinga Raju
Ramalinga Raju at the 2008 Indian Economic Summit.jpg
ജനനം (1954-09-16) 16 സെപ്റ്റംബർ 1954 (age 64 വയസ്സ്)
Bhimavaram, Andhra Pradesh, India
ഭവനംHyderabad, Telangana, India
ദേശീയതIndian
തൊഴിൽformer Chairman of Satyam Computer Services
ജീവിത പങ്കാളി(കൾ)Nandhini (വി. 1976–ഇപ്പോഴും) «start: (1976)»"Marriage: Nandhini to രാമലിംഗ രാജു" Location: (linkback://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%81)

സത്യം കമ്പ്യൂട്ടർ സർവീസസ് സ്ഥാപകനും അതിന്റെ മുൻ ചെയർമാനുമായിരുന്നു ബി. രാമലിംഗ രാജു. (ജന: 16 സെപ്റ്റം: 1954)

വിവാദം[തിരുത്തുക]

അദ്ദേഹവും ഏതാനും കമ്പനി ഉദ്യോഗസ്ഥരും അക്കൗണ്ട് പുസ്തകങ്ങളിൽ ക്രമക്കേടുകാട്ടി സത്യം കമ്പ്യൂട്ടേഴ്‌സ് സർവീസസ് ലിമിറ്റഡ് നടത്തിയ 7,136 കോടി രൂപയുടെ തട്ടിപ്പ് കോർപ്പറേറ്റ് മേഖലയിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. [1]

ആയിരക്കണക്കിന് ജീവനക്കാരും വിദേശത്ത് ശാഖകളുമുണ്ടായിരുന്ന കമ്പനിയുടെ തട്ടിപ്പ് വിദേശത്തും ചലനങ്ങളുണ്ടാക്കിയിരുന്നു. ലാഭം പെരുപ്പിച്ച് കാട്ടിയതിനെത്തുടർന്ന് ഓഹരിവിപണിയിൽ സത്യം കമ്പ്യൂട്ടേഴ്‌സിന്റെ ഓഹരിവില കുതിച്ചുയർന്നിരുന്നു. തട്ടിപ്പ് പുറത്തുവന്നതോടെ ഓഹരിവില കുത്തനെ ഇടിയുകയും നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപ നഷ്ടപ്പെടുകയും ചെയ്തു.

ഇന്ത്യയിലെ ഒന്നാംനിര ഐ.ടി. സേവനദാതാക്കളായിരുന്ന സത്യം കമ്പ്യൂട്ടർ സർവീസസിലെ തട്ടിപ്പ് 2009 ജനവരി ഏഴിനാണ് പുറത്തുവന്നത്. [2] [3]

അവലംബം[തിരുത്തുക]

  1. Rs 7,000-crore fraud | Business Line. Thehindubusinessline.com. Retrieved on 27 December 2013.
  2. Zafar Anjum (2012). The Resurgence of Satyam. p. 1990. ISBN 9788184003406.
  3. Ramalinga Raju may have defrauded the APIDC
"https://ml.wikipedia.org/w/index.php?title=രാമലിംഗ_രാജു&oldid=2313807" എന്ന താളിൽനിന്ന് ശേഖരിച്ചത്