Jump to content

രാമതീർത്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാമി രാമതീർത്ഥ
സ്വാമി രാമതീർത്ഥ
ജനനം(1873-10-22)ഒക്ടോബർ 22, 1873
മരണംഒക്ടോബർ 27, 1906(1906-10-27) (പ്രായം 33)
ദേശീയത ഇന്ത്യ

ഇന്ത്യയിൽ നിന്നുള്ള ഒരു തത്ത്വജ്ഞാനിയും ഹിന്ദു സന്യാസിയുമായിരുന്നു സ്വാമി രാമതീർത്ഥ (ഹിന്ദി: स्वामी रामतीर्थ ഒക്ടോബർ 22, 1873 – 27 ഒക്ടോബർ 1906[1]). വിവേകാന്ദ സ്വാമികളുടെ പിന്മുറകാരനായി അറിയപെടുന്ന അദ്ദേഹം അമേരിക്കയിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിട്ടുണ്ട്.[2][3] 1902 ൽ അമേരിക്കയിൽ എത്തുകയും നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നേടികൊടുക്കുവാൻ പ്രയത്നിക്കുകയും ചെയ്തിട്ടുണ്ട്.

ജീവചരിത്രം

[തിരുത്തുക]

പഞ്ചാബിലെ മുരളിവാല ഗ്രാമത്തിൽ (ഇപ്പോൾ പാകിസ്താൻ പഞ്ചാബിൽ) പണ്ഡിറ്റ്‌ ഹിരനന്ദ് ഗോസ്വാമിയുടെ മകനായി 22 ഒക്ടോബർ 1873 ന് ജനിച്ചു. വളരെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. പിന്നീട് മൂത്തജ്വേഷ്ടനായ ഗോസ്സൈൻ ഗുരുദാസ് ആണ് അദ്ദേഹത്തെ വളർത്തിയത്. ലാഹോർ ഗവൺമെന്റ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി നിയമിതനായി. 1897 ൽ സ്വാമി വിവേകാനന്ദനെ കണ്ടു. പിന്നീടുള്ള ജീവിതം സന്യാസിയകുവാൻ തീരുമാനിച്ചു.[4]

സാഹിത്യം

[തിരുത്തുക]

ഇന്ത്യയിലെ വിപ്ലവകാരി പണ്ഡിറ്റ്‌ രാം പ്രസാദ്‌ ബിസ്മില്ലന്റെ ജീവിതത്തിലും കവിതയിലും സ്വാമി രാമതീർത്ഥ സ്വാധീനം ചെലുത്തിയതായി രാം പ്രസാദിന്റെ കവിതകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. 1920ൽ പ്രസിദ്ധികരിച്ച മാൻ കി ലഹർ എന്ന പുസ്തകത്തിൽ യുവ സന്യാസി എന്ന പേരിലുള്ള കവിത സ്വാമി രാമതീർത്ഥയെ കുറിച്ച് പണ്ഡിറ്റ്‌ രാം പ്രസാദ്‌ ബിസ്മിൽ എഴുതിയതാണ്.

അവലംബം

[തിരുത്തുക]
  1. Dr.'Krant'M.L.Verma Swadhinta Sangram Ke Krantikari Sahitya Ka Itihas (Vol-2) page 421
  2. Brooks, p. 72.
  3. Frawley, p. 3.
  4. Khular.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രാമതീർത്ഥ&oldid=3530990" എന്ന താളിൽനിന്ന് ശേഖരിച്ചത്