രാധേ മാ
Radhe Maa | |
---|---|
ജനനം | Gurudaspur, Punjab, India |
ദേശീയത | Indian |
സംഘടന(കൾ) | Shri Radhe Guru Maa Charitable Trust |
വെബ്സൈറ്റ് | radhemaa |
ഇന്ത്യയിലെ ഒരു സ്വയംപ്രഖ്യാപിത ആൾദൈവമാണ് രാധേ മാ എന്ന പേരിൽ പ്രശസ്തയായ സുഖ്വീന്ദർ കൗർ (ജനനം: 1965 ഏപ്രിൽ 4).[1][2][3] കടുംവർണ വസ്ത്രങ്ങൾ ധരിച്ചും കൈകളിൽ തൃശൂലവും പൂവും പിടിച്ചുമാണ് രാധേ മാ തന്റെ ഭക്തർക്കു ദർശനം നൽകിയിരുന്നത്. ബോളിവുഡ് പാട്ടുകൾക്കനുസരിച്ചു നൃത്തം ചെയ്താണ് ഇവർ ആളുകളെ അനുഗ്രഹിക്കുക.[4] രാധേ മായ്ക്കു ബോളിവുഡിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനമുണ്ടായിരുന്നു. മുംബൈയുടെ പ്രാന്തപ്രദേശമായ ബോറിവാലി ആസ്ഥാനമാക്കിയാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
രാധേമായുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. 2017 സെപ്റ്റംബറിൽ ഇവർക്കെതിരെ എഫ്.ഐ.ആർ. തയ്യാറാക്കുവാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഡെൽഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.[5] ഹൈന്ദവ സംഘടനയായ അഖില ഭാരതീയ അഖാര പരിഷദ് തയ്യാറാക്കിയ 14 കപട ആൾദൈവങ്ങളുടെ പട്ടികയിൽ രാധേ മായും ഉൾപ്പെട്ടിട്ടുണ്ട്.[6]
ആദ്യകാല ജീവിതം
[തിരുത്തുക]പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദോറാങ്കല എന്ന ഗ്രാമത്തിലാണ് രാധേ മായുടെ ജനനം. സുഖ്വീന്ദർ കൗർ എന്നായിരുന്നു ഇവരുടെ യഥാർത്ഥ പേര്.[7] നാലാം ക്ലാസുവരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം.[8] കുട്ടിക്കാലത്ത് ഗ്രാമത്തിലെ കാളി ക്ഷേത്രത്തിൽ ഇവർ ധാരാളം സമയം ചെലവഴിച്ചിരുന്നുവെന്നും അങ്ങനെയാണ് ആത്മീയതയിലേക്കു പ്രവേശിച്ചതെന്നുമാണ് അനുയായികൾ വിശ്വസിക്കുന്നത്.[7] എന്നാൽ കുട്ടിക്കാലത്ത് യാതൊരുവിധ അത്ഭുതശക്തികളും രാദേ മാ പ്രദർശിപ്പിച്ചിരുന്നില്ലെന്നു ഗ്രാമവാസികൾ സാക്ഷ്യപ്പെടുത്തുന്നു.[8]
പതിനേഴാം വയസ്സിൽ മോഹൻ സിങ്ങുമായുള്ള വിവാഹം നടന്നു. ഭർത്താവിന്റെ തുണിമില്ലിൽ വസ്ത്രങ്ങൾ നെയ്യുവാനും മറ്റും രാധേ മാ പോയിരുന്നു. കുടുംബത്തിനു വളരെ തുച്ഛമായ വരുമാനം മാത്രമാണ് ലഭിച്ചിരുന്നത്.[8] ഭർത്താവ് ഒരു ജോലിതേടി ഖത്തറിലേക്കു പോയ സമയത്താണ് രാധേ മാ ആത്മീയതയിലേക്കു തിരിയുന്നത്. 23-ആം വയസ്സിൽ ഗുരു റാം ദീൻ ദാസിന്റെ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹം തന്നെയാണ് 'രാധേ മാ' എന്ന പേരുനൽകിയത്.
ആൾദൈവമായതിനു ശേഷം
[തിരുത്തുക]പരമഹംസ് ദേരാ ആശ്രമത്തിൽ വച്ച് രാധേ മാ ദൈവമാണെന്നു സ്വയം പ്രഖ്യാപിച്ചു. ഇവർ പിന്നീട് തന്റെ ആശ്രമം മുംബൈയിലേക്കു മാറ്റി. അവിടെവച്ച് മൻമോഹൻ ഗുപ്ത ഇവരുടെ ശിഷ്യനായി. അതോടെ ഗുപ്ത കുടുംബത്തിലേക്കു രാധേ മായ്ക്കു പ്രവേശനം ലഭിച്ചു.[9] ഏതാണ്ട് പന്ത്രണ്ടു വർഷത്തോളം അവർ അവിടെ കഴിഞ്ഞുവെന്നു പറയപ്പെടുന്നു.[8] [9] മുംബൈയിൽ വച്ച് ധാരാളം ആളുകൾ രാധേ മായുടെ അനുയായികളായിത്തീർന്നു.[10] ദുർഗ്ഗാ ദേവിയുടെ അവതാരമാണെന്നു രാധേ മാ സ്വയം പ്രഖ്യാപിച്ചതും അവിടെവച്ചാണ്. ഈ പ്രഖ്യാപനത്തിനെതിരെ ഫഗ്വാരയിലുള്ള ഒരു ഹൈന്ദവ സംഘടന രംഗത്തുവന്നിരുന്നു.[8] പക്ഷേ രാധേ മായുടെ ദർശനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നിരവധി ഭക്തർ മുംബൈയിലേക്ക് എത്തിക്കൊണ്ടേയിരുന്നു.[8]
വിവാദങ്ങൾ
[തിരുത്തുക]2015 ജൂലൈയിൽ ഗുപ്ത കുടുംബാംഗമായ നിക്കി ഗുപ്ത എന്ന യുവതി രാധേ മായ്ക്കെതിരെ രംഗത്തുവന്നു.[11] നിക്കി ഗുപ്തയുടെ വിവാഹസമയത്ത് വലിയൊരു തുക സ്ത്രീധനമായി വാങ്ങുവാൻ തന്റെ ഭർത്താവിനോട് രാധേ മാ ആവശ്യപ്പട്ടുവെന്നും വിവാഹശേഷം ആശ്രമത്തിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നുമാണ് നിക്കി ഗുപ്ത പരാതിപ്പെട്ടത്.[9][12] ഇതുമായി ബന്ധപ്പെട്ട് 2015 ഓഗസ്റ്റിൽ രാധേ മായ്ക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.[13][14] നടി ഡോളി ബിന്ദ്രയെ ഭീഷണിപ്പെടുത്തിയതിനും ലൈംഗികബന്ധത്തിനു നിർബന്ധിച്ചതിനും രാധേ മായ്ക്കെതിരെ മറ്റൊരു കേസും ഫയൽ ചെയ്തു.[15] രാധേ മായും അനുയായികളും തമ്മിലുള്ള ലൈംഗിക ദൃശ്യങ്ങൾ 2015 ഓഗസ്റ്റിൽ പുറത്തുവന്നു. മതത്തിന്റെ മറവിൽ വ്യഭിചാരം നടത്തിയതിനു പോലീസ് കേസെടുത്തു.[16] രാധേ മാ ഉൾപ്പെട്ട പല ലൈംഗിക കുറ്റകൃത്യങ്ങളും പിന്നീട് പുറത്തുവന്നു.[7][8][17][18][8][19]
അവലംബം
[തിരുത്തുക]- ↑ "Radhe Maa". starsunfold.com. Retrieved 2018-06-17.
- ↑ "From Gurmeet Ram Rahim to Radhe Maa: Top 5 controversial 'Gurus' of India".
- ↑ "From Gurmeet Ram Rahim to Radhe Maa: Top 5 controversial 'Gurus' of India".
- ↑ "നവരാത്രിക്ക് രാധേ മായെ സ്റ്റേഷനിൽ 'സ്തുതിച്ച്' ഡൽഹി പൊലീസ്, വിവാദം". മലയാള മനോരമ. 2017-10-05. Retrieved 17-06-2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "राधे मां के खिलाफ FIR दर्ज करने का आदेश" (in ഹിന്ദി). Navbharat Times. Retrieved 5 September 2017.
- ↑ "Asaram, Ram Rahim, Rampal: The 14 fake babas put on boycott list". Hindustan Times (in ഇംഗ്ലീഷ്). 2017-09-11. Retrieved 2017-09-12.
- ↑ 7.0 7.1 7.2 "Who is Radhe Maa? Everything you wanted to know about the 'god-woman'". DNA. 2015-08-06.
- ↑ 8.0 8.1 8.2 8.3 8.4 8.5 8.6 8.7 Gagandeep Dhillon (2015-08-07). "How Sukhwinder Kaur became Radhe Maa". Mumbai Mirror.
- ↑ 9.0 9.1 9.2 "Controversial godwoman Radhe Maa in trouble". Deccan Herald. 2015-08-07.
- ↑ "Radhe Maa and her small screen connection".
- ↑ "Kaur accused of ruining woman's marriage, booked for harassment". News 18. 2015-07-27. Archived from the original on 2015-08-20. Retrieved 2018-06-17.
- ↑ Gagandeep Dhillon (2015-08-06). "Poster god-woman, who blesses by hugging and dancing, in dowry row". Mumbai Mirror.
- ↑ "Self-appointed godwoman Radhe Maa booked in dowry harassment case, absconding". Archived from the original on 2015-10-05. Retrieved 2018-06-17.
- ↑ "Police Issues Lookout Notice Against Self-Styled 'Godwoman' Radhe Maa". Archived from the original on 2015-09-30. Retrieved 2018-06-17.
- ↑ "Mumbai police files criminal case against Radhe Maa following Dolly Bindra's complaint". DNA. 2015-09-01.
- ↑ Self-styled godwoman Radhe Maa in legal trouble, charged with obscenity & abetting dowry
- ↑ Shocking pic revealed: Now, Rahul Mahajan embarrasses Godwoman Radhe Maa
- ↑ Why Radhe Maa, Controversial Godwoman, is the Talk of Social Media
- ↑ "Rishi Kapoor slams godmen and Radhe Maa".