രാധികാ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ (ഐ.എം.ഒ.) ധീരതയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വനിതയാണ് ക്യാപ്റ്റൻ രാധികാ മേനോൻ.

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർ സ്വദേശിയാണ്. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്ത് സി.ബി.മേനോന്റേയും സുധ മേനോന്റേയും മകളാണ്1991-ൽ പ്രീഡിഗ്രി കഴിഞ്ഞ രാധിക ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ട്രെയ്‌നീ റേഡിയോ ഓഫീസറായി ചുമതലയേറ്റു. ഇന്ത്യയിലെ ആദ്യത്തെ വനിതാ റേഡിയോ ഓഫീസറാണ്. 2013-ൽ രാധിക ഇന്ത്യൻ മർച്ചന്റ് നേവിയുടെ ഭാഗമായ എം.ടി. സുവർണ്ണ സ്വരാജ്യയുടെ ക്യാപ്റ്റനായി ചുമതലയേറ്റു. 1917-ൽ സ്ഥാപിതമായ ഇന്ത്യൻ മർച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റനാണ്. [1]

ആന്ധ്രാപ്രദേശിലെ കാക്കിനാടായിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ബോട്ട് എൻജിൻ തകരാറിലായതിനെ തുടർന്ന് ഒഡീസാ തീരത്തെത്തി. ബോട്ടിലുണ്ടായിരുന്ന ഏഴുപേരെയും രാധികയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ആത്മധൈര്യം കൈവിടാതെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ധീരതയ്ക്കാണ് രാധികക്ക്(ഐ.എം.ഒ.) ധീരതയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ധീരതയ്ക്കുള്ള പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-10. Retrieved 2016-07-11.
"https://ml.wikipedia.org/w/index.php?title=രാധികാ_മേനോൻ&oldid=3807934" എന്ന താളിൽനിന്ന് ശേഖരിച്ചത്