Jump to content

രാധികാസാന്ത്വനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാധികാസാന്ത്വനം,

തെലുങ്ക് ഭാഷാ കവിയും ദേവദാസിയുമായ മുദ്ദുപളനി (1739-90) രചിച്ച കവിതയാണ് രാധികാസാന്ത്വനം. ഈ കൃതി 1757 നും 1763 നും ഇടക്ക് രചിച്ചതാണെന്ന് കരുതപ്പെടുന്നു. ശൃംഗാര-കാവ്യ'' അല്ലെങ്കിൽ ''ശൃംഗാര-പ്രബന്ധം'' എന്ന വിഭാഗത്തിൽ പെട്ട ഈ കൃതിയിൽ അഞ്ഞൂറ്റി എൺപത്തിനാല് കവിതകൾ അടങ്ങുന്ന നാല് വിഭാഗങ്ങൾ ഉൾപ്പെടുന്നു. [1]

ഉള്ളടക്കം[തിരുത്തുക]

Tanjore Royal Palace

ദേവനായ കൃഷ്ണന്റെയും അമ്മായി രാധയുടെയും പുതിയ ഭാര്യ ഇളയുടെയും ദാമ്പത്യ ബന്ധത്തെക്കുറിച്ചും അസൂയയെ ശമിപ്പിക്കുന്നതിനെക്കുറിച്ചും ഈ കൃതി ചർച്ച ചെയ്യുന്നു. (രാധികയെ തൃപ്തിപ്പെടുത്തുന്നത്).തെലുങ്ക് സാഹിത്യ ചരിത്രത്തിൽ തഞ്ചാവൂർ കാലഘട്ടവുമായി ബന്ധപ്പെട്ട ഒരു വിഭാഗമായ ''ശൃംഗാര-പ്രബന്ധം'' എന്ന വിഭാഗത്തിൽ പെടുന്ന ഈ ഇനം കൃതികളിലെ കവിതകൾ കൂടുതലും രാധയുടെയും കൃഷ്ണന്റെയും കഥയുടെ പുതുമയുള്ള പുനരാഖ്യാനങ്ങളായിരുന്നു.[2] പതിനേഴാം നൂറ്റാണ്ടിലെ കവി ക്ഷേത്രയ്യ രചിച്ച പദവും ലിംഗനാമകി ശ്രീകാമേശ്വര കവിയുടെ സത്യഭാമ സാന്ത്വനവും ഈ കൃതിയെ സ്വാധീനിച്ചിരിക്കാമെന്നു കരുതപ്പെടുന്നു.[3] രണ്ട് ജ്ഞാനികൾ തമ്മിലുള്ള സംഭാഷണമായി, വ്യാസന്റെ പുത്രനായ മഹർഷി ശുകനും തത്ത്വചിന്തകനും രാജാവുമായ ജനകനും ശുക മുനി) കവിത രൂപപ്പെടുത്തിയിരിക്കുന്നത്[4]

കൃഷ്ണന്റെ അമ്മായിയായ രാധ, ചെറുപ്പം മുതൽ ഇളാദേവിയെ വളർത്തുകയും കൃഷ്ണനു വിവാഹം കഴിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ കഥയാണ് ഇത് പറയുന്നത്. ഇളാദേവി ഋതുമതിയാകുന്നതും കൃഷ്ണനുമായുള്ള അവളുടെ വിവാഹത്തിന്റെ പൂർത്തീകരണവും കവിതയിൽ വിശദമായി പ്രതിപാദിക്കുന്നു. കൃഷ്ണന്റെ പ്രണയത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് രാധ യുവ വധുവിനെയും, തന്റെ യുവ വധുവിനെ എങ്ങനെ ആർദ്രമായി കൈകാര്യം ചെയ്യണമെന്ന് കൃഷ്ണനെയും ഉപദേശിക്കുന്നു. പക്ഷേ, സ്വന്തം ആഗ്രഹം ഉപേക്ഷിക്കേണ്ട പ്രായമായ ഒരു സ്ത്രീയുടെ വേദനയും ഈ കവിത ഉൾക്കൊള്ളുന്നു. ഒരു ഘട്ടത്തിൽ, താൻ ആഗ്രഹിക്കുന്ന കൃഷ്ണനിൽ നിന്നുള്ള വേർപാടിന്റെ ദുഃഖം താങ്ങാനാവാതെ, തന്നെ ഉപേക്ഷിച്ചതിന് കൃഷ്ണനെതിരെ ദേഷ്യപ്പെടുന്നു. കൃഷ്ണൻ അവളെ സൗമ്യമായി സമാധാനിപ്പിക്കുകയും അവന്റെ സ്നേഹനിർഭരമായ ആലിംഗനത്തിൽ അവൾ ആശ്വസിക്കുകയും ചെയ്യുന്നു. ഇതിൽ നിന്നാണ് കവിതയ്ക്ക് തലക്കെട്ട് ലഭിച്ചത്.[5]ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെ (രാധ) ചിത്രീകരിക്കുന്ന ഈ കവിത തെലുങ്ക് സാഹിത്യത്തിലെ സവിശേഷമായ ഒരു കൃതിയായി കരുതപ്പെടുന്നു.[6]

ഈ കവിതയുടെ ശൈലിയുടെയും ഉള്ളടക്കത്തിന്റെയും നല്ല ഉദാഹരണം കൃഷ്ണൻ പറയുന്ന ഈ ഭാഗത്തിൽ നിന്നു വ്യക്തമാകും.

എന്നെ ചുംബിക്കരുതെന്ന് ഞാൻ അവളോട് ആവശ്യപ്പെട്ടാൽ,

എന്റെ കവിളിൽ തലോടി

അവൾ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ ശക്തമായി അമർത്തി.

എന്നെ തൊടരുതെന്ന് ഞാൻ അവളോട് ആവശ്യപ്പെട്ടാൽ,

അവളുടെ ഉറച്ച മുലകൾ കൊണ്ട് എന്നെ കുത്തി

അവൾ എന്നെ കെട്ടിപ്പിടിക്കുന്നു.

ഞാൻ അവളോട് അധികം അടുക്കരുതെന്ന് പറഞ്ഞാൽകാരണം അത് അലങ്കാരമല്ല,

അവൾ എന്നോട് ഉച്ചത്തിൽ ആണയിടുന്നു.

എന്റെ കിടക്കയിൽ ഒരു സ്ത്രീ ഉണ്ടായിരിക്കില്ല

എന്ന എന്റെ പ്രതിജ്ഞ ഞാനവളോട് പറഞ്ഞാൽ

വേണ്ടെന്ന് അവൾ ചാടുന്നു

പ്രണയത്തിന്റെ കളി തുടങ്ങുകയും ചെയ്യുന്നു.

എന്നെ അഭിനന്ദിച്ച്, അവൾ

എന്നെ അവളുടെ ചുണ്ടിൽ നിന്ന് കുടിക്കാൻ അനുവദിച്ചു,

എന്നെ സ്നേഹിക്കുന്നു, സംസാരിക്കുന്നു,

വീണ്ടും വീണ്ടും പ്രണയിക്കുന്നു.[7]

നിരോധനം[തിരുത്തുക]

ആദ്യ കാലത്ത് ഈ കൃതി 'തെലുങ്ക് സാഹിത്യത്തിലെ ഒരു രത്നമായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും ആന്ധ്രാപ്രദേശിനപ്പുറം വലിയ ശ്രദ്ധ നേടിയിരുന്നില്ല.[8] എന്നാൽ, പിന്നീട് ഇത് വിവാദമായി. ചാൾസ് ഫിലിപ്പ് ബ്രൗൺ ആദ്യം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. 1887-ൽ പൈഡിപതി വെങ്കിട്ടനരസുവും, 1907-ൽ രണ്ടാം പതിപ്പിനൊപ്പം വ്യാഖ്യാനിക്കുകയും, പല ഭാഗങ്ങളും ഒഴിവാക്കി അച്ചടിക്കുകകയും ചെയ്തു. 1911 ൽ ബാംഗ്ലൂർ നാഗരത്നമ്മയുടെ ശ്രമഫലമായി പൂർണരൂപം പ്രസിദ്ധീകരിച്ചു. 1911-ൽ ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾ ഇതേ പ്രസാധകന്റെ രാധികാസാന്ത്വനവും മറ്റ് എട്ട് കൃതികളും നിരോധിച്ചു. 1947 വരെ ഉത്തരവ് റദ്ദാക്കിയിരുന്നില്ല.[9]

പതിപ്പുകൾ[തിരുത്തുക]

 • Muddupalani (1910). Radhika Santwanam. Ed. Bangalore Nagaratnamma. Madras: Vavilla Ramaswami Sastrulu and Sons. (reprinted 1952)
 • Muddupalani (1972). Radhikasantvanam. Madras: EMESCO Books.
 • Muddupalani. (2011). Radhika Santwanam—The Appeasement of Radhika. Trans. Sandhya Mulchandani. New Delhi: Penguin.

അവലംബം[തിരുത്തുക]

 1. Davesh Soneji, Performing Satyabhimബ്രൂക്ക്ലിൻ മ്യൂസിയംi: Text, Context, Memory and Mimesis in Telugu-Speaking South India (unpublished PhD thesis, McGill University 2004), p. 58.
 2. Women Writing in India: 600 B. C. to the Present, ed. by Susie Tharu and K. Lalita, 2 vols (London: Pandora, 1991), I 7.
 3. Davesh Soneji, Performing Satyabhimi: Text, Context, Memory and Mimesis in Telugu-Speaking South India (unpublished PhD thesis, McGill University 2004), pp. 58, 61 fn 39.
 4. Muddupalani. (2011). Radhika Santwanam—The Appeasement of Radhika. Trans. Sandhya Mulchandani. New Delhi: Penguin, pp. xiv-xv.
 5. Women Writing in India: 600 B. C. to the Present, ed. by Susie Tharu and K. Lalita, 2 vols (London: Pandora, 1991), I 117.
 6. Women Writing in India: 600 B. C. to the Present, ed. by Susie Tharu and K. Lalita, 2 vols (London: Pandora, 1991), I 117.
 7. B. V. L. Narayanarow (trans.), 'From RADHIKA SANTWANAM (Appeasing Radhika) [If I ask her not to kiss me]', in Women Writing in India: 600 B. C. to the Present, ed. by Susie Tharu and K. Lalita, 2 vols (London: Pandora, 1991), I 120.
 8. Muddupalani. (2011). Radhika Santwanam—The Appeasement of Radhika. Trans. Sandhya Mulchandani. New Delhi: Penguin, p. xv.
 9. Women Writing in India: 600 B. C. to the Present, ed. by Susie Tharu and K. Lalita, 2 vols (London: Pandora, 1991), I 1-6.
"https://ml.wikipedia.org/w/index.php?title=രാധികാസാന്ത്വനം&oldid=3739795" എന്ന താളിൽനിന്ന് ശേഖരിച്ചത്