രാധാ ബാലകൃഷ്ണൻ
രാധാ ബാലകൃഷ്ണൻ | |
---|---|
ദേശീയത | ഇന്ത്യൻ |
കലാലയം | Delhi University ബ്രാൻഡേസ് യൂണിവേഴ്സിറ്റി |
ജീവിതപങ്കാളി(കൾ) | വി. ബാലകൃഷ്ണൻ |
കുട്ടികൾ | ഹരി ബാലകൃഷ്ണൻ (മകൻ) ഹംസ ബാലകൃഷ്ണൻ (മകൾ) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഫിസിക്സ് |
സ്ഥാപനങ്ങൾ | തിയററ്റിക്കൽ ഫിസിക്സ് വകുപ്പ്, മദ്രാസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസസ്, ചെന്നൈ |
ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയാണ് രാധാ ബാലകൃഷ്ണൻ .ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസസിൽ ജോലി ചെയ്യുന്നു. [1] [2] [3] [4]
വിദ്യാഭ്യാസം
[തിരുത്തുക]രാധാ ബാലകൃഷ്ണൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സ് ഓണററി കരസ്ഥമാക്കിയ ശേഷം 1965 ൽ എംഎസ്സി പൂർത്തിയാക്കി. ബ്രാൻഡീസ് സർവ്വകലാശാലയിൽ നിന്ന് പിഎച്ച്.ഡി നേടി. അവരുടെ പ്രബന്ധം ഖരപദാർത്ഥങ്ങളിലെ ഹീലിയം മാലിന്യങ്ങളെ കുറയ്കുന്നതിൽ ക്വാണ്ടം ക്രിസ്റ്റലുകളുടെ പങ്ക് എന്ന വിഷയത്തിൽ ആദ്യകാലപഠനം നടത്തി. [5]
കരിയർ
[തിരുത്തുക]1980-കളിൽ രാധാ ബാലകൃഷ്ണൻ ഇന്ത്യയിൽ തിരിച്ചെത്തി മദ്രാസ് യൂണിവേഴ്സിറ്റിയിലെ തിയററ്റിക്കൽ ഫിസിക്സ് വകുപ്പിലെ റിസർച്ച് അസോസിയേറ്റ് ആയി പ്രവർത്തിച്ചു. 1987 ൽ ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസിൽ ചേർന്നു. 2004 ൽ വിരമിച്ച ശേഷം രാധാ ബാലകൃഷ്ണൻ സി.എസ്.ഐ.ആർ എമറിറ്റസ് സയന്റിസ്റ്റ് എന്ന പേരിൽ തന്റെ ഗവേഷണം തുടരുന്നു. [5] നോൺ ലീനിയർ ഡൈനാമിക്സ് , സോളിറ്റൺസ് ആൻഡ് ആപ്ളിക്കേഷൻസ് ഇൻ ഫിസിക്സ്, കണക്ഷൻസ് ടു ക്ലാസിക്കൽ ഡിഫറൻഷ്യൽ ജിയോമെട്രി എന്നിവയിലാണ് അവരുടെ നിലവിലുള്ള ഗവേഷണം. [1]
അവാർഡുകളും ബഹുമതികളും
[തിരുത്തുക]തൊണ്ണൂറുകൾ മുതൽ അവർ നോൺ ലീനിയാരിറ്റി, വളവുകളിലെയും ഉപരിതലങ്ങളിലെയും വ്യതിരിക്തജ്യാമിതി എന്നിവ തമ്മിലുള്ള ബന്ധം പഠിച്ചുകൊണ്ടിരുന്നു. ഫുൾബ്രൈറ്റ് അവാർഡ് ജേതാവാണ്. ഫിസിക്കൽ സയൻസസിൽ (1999) തമിഴ്നാട് സയിന്റിസ്റ്റ് അവാർഡ് ലഭിച്ചു. ഐഎൻഎസ്എ യുടെ ഉദാത്തസംഭാവനകൾക്ക് പ്രൊഫസർ ദർശൻ രംഗനാഥൻ സ്മാരക പ്രഭാഷണ അവാർഡ് (2005) ലഭിച്ചിട്ടുണ്ട്. [5]
സ്വകാര്യ ജീവിതം
[തിരുത്തുക]സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ വി ബാലകൃഷ്ണനാണ് ഭർത്താവ്. ഹരി ബാലകൃഷ്ണനും ഹംസ ബാലകൃഷ്ണനും മക്കൾ. രണ്ടുപേരും എം.ഐ.ടിയിൽ ഫാക്കൽറ്റി അംഗങ്ങളാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Radha Balakrishnan". Retrieved 25 February 2014.
- ↑ "Radha Balakrishnan". Retrieved 25 February 2014.
- ↑ G. Caglioti, A. Ferro Milone (ed.). Mechanical and Thermal Behaviour of Metallic Materials Enrico Fermi International School of Physics. Elsevier, 1982. p. 324. ISBN 9780080983837. Retrieved 25 February 2014.
- ↑ Selected Topics in Mathematical Physics: Professor R. Vasudevan Memorial Volume. Allied Publishers, 1995. p. 287. ISBN 9788170234883. Retrieved 25 February 2014.
- ↑ 5.0 5.1 5.2 "Autobiographical article" (PDF). Retrieved 25 February 2014.