Jump to content

രാധാ ആന്റ് കൃഷ്ണ വാൽക് ഇൻ എ ഫ്ലവറിങ് ഗ്രോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Radha and Krishna Walk in a Flowering Grove
Year1720
Locationമെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്
IdentifiersThe Met object ID: 65594

1720-ൽ ദി കോട്ട മാസ്റ്റർ എന്നറിയപ്പെടുന്ന ഒരു അജ്ഞാത കലാകാരൻ വരച്ച ചിത്രമാണ് രാധാ ആന്റ് കൃഷ്ണ വാൽക് ഇൻ എ ഫ്ലവറിങ് ഗ്രോവ്. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് / ഏഷ്യൻ ആർട്ടിന്റെ ശേഖരത്തിലാണ് കാണപ്പെടുന്നത്.[1]

ആദ്യകാല ചരിത്രവും സൃഷ്ടിയും

[തിരുത്തുക]

7 1/2 x 4 3/8 ഇഞ്ച് (19.1 x 11.1 സെ.മീ) അളവുള്ള ഈ ചിത്രത്തിൽ സമകാലിക ഉന്നതകുലജാത പ്രേമികളായ രാധയെയും കൃഷ്ണയെയും ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ മറുവശം കൃഷ്ണൻ ബൻസൂരി വായിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.[2]

പിന്നീടുള്ള ചരിത്രവും പ്രദർശനവും

[തിരുത്തുക]

നിലവിൽ ഈ ചിത്രം 2003 ൽ സിന്തിയ ഹാസൻ പോൾസ്കി, ലിയോൺ ബി. പോൾസ്കി ഫണ്ട് വഴി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ഉടമസ്ഥതയിലെത്തി. 2019 ലെ കണക്കനുസരിച്ച് ഇത് നിലവിൽ ദർശനപരിധിയിലില്ല. 2003 ൽ ടെറൻസ് മക്കിനെർനി ഫൈൻ ആർട്സ് ലിമിറ്റഡിൽ നിന്ന് ഏറ്റെടുത്തതിനുശേഷം ഇത് ആറ് തവണ പ്രദർശിപ്പിച്ചിരിക്കുന്നു. ടെന്നസിയിലെ നാഷ്‌വില്ലിലെ ഫ്രിസ്റ്റ് സെന്റർ ഫോർ വിഷ്വൽ ആർട്‌സിലും ന്യൂയോർക്കിലെ ബ്രൂക്ലിനിലെ ബ്രൂക്ലിൻ മ്യൂസിയത്തിലും പ്രത്യക്ഷപ്പെട്ട "Vishnu: India's Blue-Skinned Savior" ഈ ചിത്രം പ്രദർശനത്തിന്റെ ഭാഗമായി വായ്പയെടുത്തിരുന്നു.

അവലംബം

[തിരുത്തുക]
  1. "Radha and Krishna Walk in a Flowering Grove". Metropolitan Museum of Art.
  2. The Metropolitan Museum of Art collection https://www.metmuseum.org/art/collection/search/65594