രാജൻ ബുധനൂർ
ദൃശ്യരൂപം
രാജൻ ബുധനൂർ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നാടൻ പാട്ട് |
2018 ലെ കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം നേടിയ കലാകാരനാണ് രാജൻ ബുധനൂർ. ആയിരത്തിലധികം വേദികളിൽ നാടൻപാട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തമായി പാട്ടെഴുതി ഈണം നൽകി പാടുന്നതു രാജന്റെ പ്രത്യേകതയാണ്. ചെങ്ങന്നൂർ തായ്മൊഴി നാടൻ കലാസമിതിയുടെ ഡയക്ടറാണ്.
ജീവിതരേഖ
[തിരുത്തുക]ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ബുധനൂർ പഞ്ചായത്തിൽ നെല്ലിക്കുഴിയിൽ വീട്ടിൽ ആദരണീയരായ നാണുവിന്റെയും പെണ്ണമ്മയുടെയും മകനാണ് രാജൻ. 1993 മുതലാണ് രാജൻ സജീവമായി നാടൻ പാട്ടു രംഗത്തേക്ക് വരുന്നത്. അതു വരെ, കമ്പുകളി, പാക്കനാർ കോലം തുള്ളൽ തുടങ്ങിയ നാടൻ കലകളുടെ അവതാരകനായിരുന്നു. സി.ജെ. കുട്ടപ്പന്റെ തായില്ലത്തിലും ശാസ്താംകോട്ടയിലെ നാടോടി പെർഫോമിംങ് ഗ്രൂപ്പെന്ന നാടൻ സമിതിയിലും അംഗമായിരുന്നു. ചെങ്ങന്നൂർ തായ്മൊഴി നാടൻ കലാസമിതിയുടെ ഡയക്ടറാണ്. മക്കളായ ശ്രീജയും ആദിത്യയും നാടൻപാട്ടു കലാകാരികളാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2018 ലെ കേരള ഫോക് ലോർ അക്കാദമി പുരസ്കാരം[1]