രാജ് കമൽ ഝാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ് കമൽ ഝാ
ജനനം1966 (വയസ്സ് 57–58)
തൊഴിൽപത്രാധിപർ
ഭാഷഇംഗ്ലീഷ്
ശ്രദ്ധേയമായ രചന(കൾ)The Blue Bedspread, If You Are Afraid Of Heights, Fireproof, She Will Build Him A City, The City And The Sea
അവാർഡുകൾCommonwealth Writers' Prize, International Press Institute Award, Tata Literature Live Best Book, Rabindranath Tagore Literary Prize, IAA Editor of the Year, Mumbai Red Ink Journalist of the Year, IIT Kharagpur Distinguished Alumnus Award

ഒരു ഇന്ത്യൻ പത്രാധിപരും നോവലിസ്റ്റുമാണ് രാജ് കമൽ ഝാ(ജനനം: 1966). നിലവിൽ ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്റർ ഇൻ ചീഫായി സേവനമനുഷ്ഠിക്കുന്നു. പന്ത്രണ്ടിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട അഞ്ച് നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. കോമൺവെൽത്ത് റൈറ്റേഴ്സ് പ്രൈസ് ഉൾപ്പെടെ ദേശീയ അന്തർദേശീയ അവാർഡുകൾ അദ്ദേഹത്തിന്റെ പത്രപ്രവർത്തനത്തിനും ഫിക്ഷനും ലഭിച്ചിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്കാരം; ടാറ്റ ലിറ്ററേച്ചർ ലൈവ്! ബുക് ഓഫ് ദി ഇയർ; ജേണലിസത്തിലെ മികവിനുള്ള ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ അവാർഡ്; മുംബൈ പ്രസ് ക്ലബ് ജേണലിസ്റ്റ് ഓഫ് ദി ഇയർ അവാർഡ് എന്നീ ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2021 സെപ്റ്റംബറിൽ ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ വാർഷിക ലീഡർഷിപ്പ് അവാർഡുകളുടെ ഇന്ത്യ ചാപ്റ്റർ ഝായ്ക്ക് എഡിറ്റർ ഓഫ് ദി ഇയർ അവാർഡ് നൽകി.

ആദ്യകാലവും വിദ്യഭ്യാസവും[തിരുത്തുക]

ബീഹാറിലെ ഭഗൽപൂരിൽ ജനിച്ച ഝാ പശ്ചിമ ബംഗാളിലെ കൽക്കട്ടയിലാണ് വളർന്നത്. ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഓണേഴ്സോടെ ബാച്ചിലർ ഓഫ് ടെക്നോളജി നേടി. ഐഐടിയിലെ മൂന്നാമത്തെയും നാലാമത്തെയും (സീനിയർ) വർഷങ്ങളിൽ കാമ്പസ് മാസികയായ അലങ്കാറിന്റെ എഡിറ്ററായിരുന്നു അദ്ദേഹം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓർഡർ ഓഫ് മെറിറ്റ് ലഭിച്ചിട്ടുണ്ട്. 1988 ജൂണിൽ ബിരുദം നേടിയ ശേഷം സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ജേണലിസത്തിൽ നിന്ന് പ്രിന്റ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി. 1990-ൽ എം.എ. നേടി.

തൊഴിൽരംഗത്ത്[തിരുത്തുക]

1990 മുതൽ ഝാ ന്യൂസ് റൂമുകളിൽ മുഴുവൻ സമയവും ജോലി ചെയ്യുന്നു. 1992 നും 1994 നും ഇടയിൽ കൊൽക്കത്തയിലെ ദി സ്റ്റേറ്റ്സ്മാനിൽ അസിസ്റ്റന്റ് എഡിറ്റർ (ന്യൂസ്), ന്യൂഡൽഹിയിലെ ഇന്ത്യ ടുഡേയിൽ സീനിയർ അസോസിയേറ്റ് എഡിറ്റർ (1994–1996), 1996 മുതൽ ദി ഇന്ത്യൻ എക്സ്പ്രസിൽ ഡെപ്യൂട്ടി എഡിറ്റർ, പിന്നീട് 2014 ജൂൺ മുതൽ എക്സിക്യൂട്ടീവ് എഡിറ്റർ, മാനേജിംഗ് എഡിറ്റർ, എഡിറ്റർ, ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാജ്_കമൽ_ഝാ&oldid=3907874" എന്ന താളിൽനിന്ന് ശേഖരിച്ചത്