രാജ് ആദിത്യ
രാജ് ആദിത്യ | |
|---|---|
| Born | രാജകുമാരൻ തമ്പി ജനുവരി 1, 1970 |
| Died | 20 മാർച്ച് 2009 (39 വയസ്സ്) |
| Occupation(s) | അഭിനയം, ചലച്ചിത്രസംവിധാനം |
| Spouse | ദീപ്തി നായർ |
| Children | തനയ തന്മയ |
| Parent(s) | ശ്രീകുമാരൻ തമ്പി, രാജേശ്വരി തമ്പി |
രാജ് ആദിത്യതെലുങ്ക് ചലച്ചിത്രങ്ങളിലെ പ്രവർത്തനങ്ങളിലൂടെ അറിയപ്പെടുന്ന ഒരു ചലച്ചിത്ര സംവിധായകനാണ്. 2002 ൽ ഇഷ്ടം എന്ന തെലുങ്ക് ചിത്രം ഉൾപ്പെടെ ഏതാനും ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ച അദ്ദേഹം തുടർന്ന് എസ്.എസ്. ക്രിയേഷൻസിന്റെപൗരുഡു' എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം നടത്തി.
ജീവിതരേഖ
[തിരുത്തുക]കേരളത്തിൽ ജനിച്ച് ചെന്നൈയിൽ വളർന്ന രാജ് ആദിത്യ അമ്മക്കൊരുമ്മ, ഗാനം, മോഹിനിയാട്ടം, എനിക്കും ഒരു ദിവസം, ഇരട്ടിമധുരം തുടങ്ങിയ ചില മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.തെലുങ്ക് സിനിമാ വ്യവസായത്തിൽ തൻ്റെ കരിയർ ആരംഭിക്കുന്നതിന് മുമ്പ് പ്രിയദർശൻ ഉൾപ്പെടെ ബോളിവുഡിലെ നിരവധി പ്രമുഖ സംവിധായകരുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.[1] ഏതാനും മലയാള ചിത്രങ്ങളിൽ ബാലതാരമായും അഭിനയിച്ചിട്ടുണ്ട്. 1997 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ മലയാള എന്ന ചിത്രത്തിൽ പ്രിയദർശനോടൊപ്പം സഹസംവിധായകനായിരുന്നു. പുതുമുഖങ്ങളായ സ്കന്ദ അശോക്, കല്യാണി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച "മല്ലി മല്ലി" എന്ന തെലുങ്കു ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.[2] ചിത്രത്തിന്റെ കഥയും തിരക്കഥയും അദ്ദേഹമാണ് എഴുതിയത്. 2009 മാർച്ച് 20 ന് ഹൈദരാബാദിൽവച്ച് അദ്ദേഹം മരണമടഞ്ഞു.[3]
അഭിനയിച്ച സിനിമകൾ
[തിരുത്തുക]| വർഷം | സിനിമ | കഥാപാത്രം | സംവിധാനം |
|---|---|---|---|
| 1974 | ചന്ദ്രകാന്തം | അജയന്റെ കുട്ടിക്കാലം | ശ്രീകുമാരൻ തമ്പി |
| 1974 | ഭൂഗോളം തിരിയുന്നു | ഗോപിയുടെ കുട്ടിക്കാലം | ശ്രീകുമാരൻ തമ്പി |
| 1976 | മോഹിനിയാട്ടം | ചിന്തു | ശ്രീകുമാരൻ തമ്പി |
| 1977 | തുറുപ്പുഗുലാൻ | ജെ. ശശികുമാർ | |
| 1978 | ജയിക്കാനായ് ജനിച്ചവൻ | ജെ. ശശികുമാർ | |
| 1979 | ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | |
| 1980 | സ്വന്തം എന്ന പദം | ഉണ്ണി | ശ്രീകുമാരൻ തമ്പി |
| 1981 | അമ്മയ്ക്കൊരുമ്മ | രാജു മോൻ | ശ്രീകുമാരൻ തമ്പി |
| 1981 | താറാവ് | ||
| 1982 | എനിക്കും ഒരു ദിവസം | സുബ്രഹ്മണി | ശ്രീകുമാരൻ തമ്പി |
| 1982 | ഗാനം | അരവിന്ദാക്ഷന്റെ ബാല്യം | ശ്രീകുമാരൻ തമ്പി |
| 1982 | ഇരട്ടിമധുരം | രവിക്കുട്ടൻ | ശ്രീകുമാരൻ തമ്പി |
| മണ്ണും പെണ്ണും | പുറത്തിറങ്ങാത്ത ചിത്രം |
സഹ സംവിധാനം
[തിരുത്തുക]| വർഷം | തലക്കെട്ട് | സംവിധാനം |
|---|---|---|
| 1997 | ചന്ദ്രലേഖ | പ്രിയദർശൻ |