രാജ്യലക്ഷ്മി (നടി)
ശങ്കരാഭരണം രാജ്യലക്ഷ്മി | |
|---|---|
![]() | |
| ദേശീയത | ഇന്ത്യൻ |
| തൊഴിൽ | സിനിമാ നടി |
| സജീവ കാലം | 1972-present |
| ജീവിതപങ്കാളി | Ramesh Krishnan (1990 - present) |
| കുട്ടികൾ | Rohit Ramesh Rahul Ramesh |
രാജ്യലക്ഷ്മി രമേഷ് (ജനനം: 18 ഡിസംബർ 1964) ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ്.[1] 1980 കളിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെ പ്രധാന നടിയായിരുന്നു അവർ. തെലുങ്ക് ചിത്രമായ ശങ്കരാഭരണത്തിൽ ചന്ദ്രമോഹനോടൊപ്പം തൻറെ പതിനഞ്ചാം വയസ്സിൽ നായികയായി ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു. ശങ്കരാഭരണത്തിന്റെ വിജയത്തിനു ശേഷം ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള പ്രമുഖരായ നടന്മാരുടെ നായികയായി രാജ്യലക്ഷ്മി പ്രവർത്തിച്ചിട്ടുണ്ട്. ഇവരിൽ രജനികാന്ത്, ബാലകൃഷ്ണ, എൻ.ടി. രാമറാവു, നാഗേശ്വര റാവു, ശങ്കർ, മോഹൻലാൽ, ജിതേന്ദ്ര, മമ്മൂട്ടി, വിഷ്ണുവർധൻ എന്നിവരോടൊപ്പമെല്ലാം നായികയായി അഭിനയിച്ചിരുന്നു. ഇപ്പോൾ തമിഴ് പരമ്പരകളിലും ഗെയിം ഷോകളിലും ഇടക്കിടെ സിനിമകളിലും പ്രത്യക്ഷപ്പെടാറുണ്ട്.[2]
ജീവിതരേഖ
[തിരുത്തുക]ആന്ധ്രാപ്രദേശിലെ തെനാലിയുൽ 1964 ജനുവരി 7 നാണ് രാജ്യലക്ഷ്മി ജനിച്ചത്. ചെറുപ്രായത്തിൽ അമ്മയുമൊത്ത് നാടകങ്ങളിൽ അഭിനയിച്ചുവന്നു. 1980-ൽ ശങ്കരാഭരണമെന്ന സിനിമയിൽ പ്രധാന വേഷം ചെയ്തു. 1990 ഇൽ കെ. രമേഷ് കൃഷ്ണനെ വിവാഹം ചെയ്തു. രോഹിത് കൃഷ്ണൻ രാഹുൽ കൃഷ്ണൻ എന്ന പേരിൽ രണ്ട് കുട്ടികൾ ഉണ്ട്. കുടുംബവുമൊത്ത് ചെന്നൈയിലാണ് താമസം.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]തമിഴ്
[തിരുത്തുക]- കണിമുത്തു പാപ്പ (1972) - Debut (as child artist)
- സുജാത (1980)
- ശങ്കരാഭരണം (1980)
- കോടീശ്വരൻ മഗൾ (1981)
- മൂൻഡ്രു മുഗം (1982)
- അതിസയപ്പിറവിഗൾ (1982)
- അർച്ചനൈ പൂക്കൾ (1982)
- ഗരുഡാ സൌകിയമ (1982)
- നളന്താന (1982)
- ഭഗവതിപുരം റെയിൽവേ ഗേറ്റ് (1983)
- ഇമൈകൾ (1983)
- കൈ കൊടുക്കും കൈ (1984)
- സംഗ നാതം (1984)
- തേൻ കൂട് (1984)
- മീണ്ടും പല്ലവി (1986)
- മനിതനിൻ മരുപക്കം (1986)
- ആനന്ദ കണ്ണീർ (1986)
- തായിക്ക് ഒരു താലാട്ട് (1986)
- പൂവിഴി വാസലിലെ (1987)
- ശങ്കർ ഗുരു (1987)
- ശൂര സംഹാരം (1988)
- കാതൽ ഗീതം (1988)
- കൈ വീസമ്മ കൈ വീസ് (1989)
- ദ്രാവിഡൻ (1989)
- എൻ അരുമൈ മനൈവി (1989)
- പുതുപടഗൻ (1990)
- തലാട്ടു പാടവ (1990)
- പ്രിയസഖി (2005)
- തിരുപ്പാച്ചി (2005)
- വരലാരു (2006)
- സാധു മിറാൻഡ (2008)
- ധനം (2008)
- യാരെടി നീ മോഹിനി (2008)
- പിരിവോം സന്തിപ്പോം (2008)
- കുട്ടി (2010)
- ഉത്തമപുത്രൻ (2010)
- ശൈവം (2014)
മലയാളം
[തിരുത്തുക]- ഇവൻ മര്യാദരാമൻ (2015)
- പ്രൊപ്രൈറ്റേർസ്: കമ്മത്ത് & കമ്മത്ത് (2013)
- പുതുമുഖങ്ങൾl (2010)
- ചെസ് (2006)
- പോലീസ് ഡയറി (1992)
- സൂപ്പർസ്റ്റാർ (1990) ....Kanchana
- ഒരു വടക്കൻ വീരഗാഥ (1989)
- കാലാൾപ്പട (1989)
- ഇതെൻറെ നീതി (1987)
- അമൃതം ഗമയ (1987)
- ആയിരം കണ്ണുകൾ (1986)
- ഇലഞ്ഞിപ്പൂക്കൾ (1986)
- വന്നു കണ്ടു കീഴടക്കി (1985)
- അങ്കം (1983) .... Treasa
- കൊടുങ്കാറ്റ് (1983)
- അഹങ്കാരം (1983)
- പൂവിരിയും പുലരി (1982)
- അഹിംസ (1982)
- ആക്രോശം (1982)
- ആരംഭം (1982) .... Rasiya
- തൃഷ്ണ (1981)
തെലുങ്ക്
[തിരുത്തുക]- ശങ്കരാഭരണം
- നെലവങ്ക (1983)
- അഭിലാഷ (1983)
- നേതി ഭാരതം (1983)
- അടവല്ലു അലിഗിതേ (1983)
- റുസ്തം (1984)
- ജനനി ജന്മഭൂമി (1984)
- അഷ്ടലക്ഷ്മി വൈഭവമു (1986)
- Pasivadi Pranam (1987)
- Vivaaha Bhojanambu (1988)
- അഭിനന്ദന (1988)
- സംസാരം (1988)
- Anji (2004)
- സ്വരാഭിഷേകം (2004)
- Athanokkade (2005)
- Maa Iddari Madhya (2006)
- Malleswari
- Adavari Mattalakku Arthale Verule
- Adhurs (2010)
കന്നട
[തിരുത്തുക]- Koodi Baalidare Swarga Sukha (1979)
- Muniyana Madari (1981)
- Sahasa Simha (1982)
- Indina Bharatha (1984)
- Thayi Thande (1985)
- Usha (1986)
- Manavararu (1987)
അവലംബം
[തിരുത്തുക]- ↑ http://www.thehindu.com/features/cinema/grill-mill-rajalakshmi/article931302.ece
- ↑ "Face to Face-Tv9-Telugu". youtube.com. Retrieved 14 November 2013.
