രാജേന്ദ്ര കുമാരി ബാജ്പേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Rajendra Kumari Bajpai
Lieutenant Governor of Pondicherry
ഔദ്യോഗിക കാലം
2 May 1995 – 22 April 1998
വ്യക്തിഗത വിവരണം
ജനനം(1925-02-08)8 ഫെബ്രുവരി 1925
Laluchak, Bhagalpur district, Bihar.
മരണം17 ജൂൺ 1999(1999-06-17) (പ്രായം 74)
Allahabad, Uttar Pradesh
രാഷ്ട്രീയ പാർട്ടിIndian National Congress

ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു രാജേന്ദ്ര കുമാരി ബാജ്‌പേയ്‌ (Rajendra Kumari Bajpai) കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണറായിരുന്നു രാജേന്ദ്ര കുമാരി ബാജ്‌പേയ്. ഉത്തർപ്രദേശിലെ സിതാപുർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 1980, 1984, 1989 എന്നീ വർഷങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രതിനിധിയായി മത്സരിച്ച് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടുത്ത വിശ്വസ്തയായിരുന്നു.

കുടുംബ ജീവിതം[തിരുത്തുക]

1925 ഫെബ്രുവരി എട്ടിന് ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ എസ് കെ മിശ്രയുടെ മകളായി ജനിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാവും മധ്യപ്രദേശിലെ പ്രഥമ മുഖ്യമന്ത്രിയുമായ രവിശങ്കർ ശുകഌയുടെ പൗത്രിയുമാണ്.[1] അലഹബാദ് സർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി.[2] 1942ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഡിഎൻ ബാജ്‌പേയിയെ 1947ൽ വിവാഹം ചെയ്തു. ഒരു മകനും മകളുമുണ്ട്.[2]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1962 മുതൽ 1977വരെ ഉത്തർപ്രദേശ് നിയമസഭയിൽ അംഗമായിരുന്നു. ഉത്തർപ്രദേശ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടുത്ത വിശ്വസ്തയുമായിരുന്നു.[3] 1970 മുതൽ 77 വരെ ഉത്തർപ്രദേശ് സർക്കാരിലെ വിവിധ വകുപ്പുകളിൽ മന്ത്രിയായി.[2] ഉത്തർപ്രദേശിലെ സിതാപുർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 1980, 1984, 1989 എന്നീ വർഷങ്ങളിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1984 മുതൽ 86വരെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സാമൂഹ്യ ക്ഷേമ സഹമന്ത്രിയായി. 1986 മുതൽ 1987 വരെ കേന്ദ്ര തൊഴിൽ സഹമന്ത്രി, 1987 മുതൽ 89 വരെ രാജീവ് ഗാന്ധി മന്ത്രിസഭയിൽ സാമൂഹ്യ ക്ഷേമ മന്ത്രിയായി.[4] 1995 മെയ് രണ്ടു മുതൽ 1998 ഏപ്രിൽ 22 വരെ പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണറായി നിയമിതയായി.[5]

അന്ത്യം[തിരുത്തുക]

കിഡ്‌നി സംബന്ധമായ രോഗത്തെ തുടർന്ന് 1999 ജൂലൈ 17ന് അരഹബാദിൽ വെച്ച് മരണപ്പെട്ടു.[6]

അവലംബം[തിരുത്തുക]

  1. "Rajendra Kumari Bajpai". S9 Biography. ശേഖരിച്ചത് 22 ഡിസംബർ 2012.
  2. 2.0 2.1 2.2 "9th Lok Sabha: Members Bioprofile". Lok Sabha Official website.
  3. "It's family first for UP parties in poll battle". India Today. 14 ജനുവരി 2012.
  4. "Worldwide Guide to Women in Leadership". guide2womenleaders. ശേഖരിച്ചത് 22 ഡിസംബർ 2012.
  5. Pondicherry Legislative Assembly
  6. "Bajpai dead". 18 ജൂലൈ 1999. ശേഖരിച്ചത് 23 ഡിസംബർ 2012.