രാജേന്ദ്ര അർലേക്കർ
Rajendra Arlekar | |
|---|---|
രാജേന്ദ്ര അർലേക്കർ | |
| കേരളത്തിന്റെ 23-ാമത് ഗവർണർ | |
പദവിയിൽ | |
| പദവിയിൽ 2 ജനുവരി 2025 - ഇപ്പോൾ വരെ | |
| രാഷ്ട്രപതി | ദ്രൗപതി മുർമു |
| പ്രധാനമന്ത്രി | നരേന്ദ്ര മോദി |
| മുഖ്യമന്ത്രി | പിണറായി വിജയൻ |
| മുൻഗാമി | ആരിഫ് മുഹമ്മദ് ഖാൻ |
| ബീഹാറിന്റെ 29-ാമത് ഗവർണർ | |
| പദവിയിൽ 16 February 2023 – 1 January 2025 | |
| രാഷ്ട്രപതി | ദ്രൗപതി മുർമു |
| പ്രധാനമന്ത്രി | നരേന്ദ്ര മോദി |
| മുഖ്യമന്ത്രി | നിതീഷ് കുമാർ |
| ഉപമുഖ്യമന്ത്രി | വിജയ് കുമാർ സിൻഹ സാമ്രാട്ട് ചൗധരി |
| മുൻഗാമി | ഫാഗു ചൗഹാൻ |
| ഹിമാചൽ പ്രദേശിന്റെ 21-ാമത് ഗവർണർ | |
| പദവിയിൽ 13 July 2021 – 16 February 2023 | |
| രാഷ്ട്രപതി | രാം നാഥ് കോവിന്ദ് ദ്രൗപതി മുർമു |
| പ്രധാനമന്ത്രി | നരേന്ദ്ര മോദി |
| മുഖ്യമന്ത്രി | ജയ് റാം താക്കൂർ സുഖ്‌വീന്ദർ സിംഗ് സുഖു |
| മുൻഗാമി | ബന്ദാരു ദത്താത്രേയ |
| പിൻഗാമി | ശിവ് പ്രതാപ് ശുക്ല |
| വനം, പരിസ്ഥിതി, പഞ്ചായത്ത് വകുപ്പുകളുടെ കാബിനറ്റ് മന്ത്രി. ഗോവ സർക്കാർ | |
| പദവിയിൽ 1 October 2015 – 2017 [1] | |
| മുഖ്യമന്ത്രി | ലക്ഷ്മികാന്ത് പർസേക്കർ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 23 ഏപ്രിൽ 1954 വയസ്സ്) പനാജി, പോർച്ചുഗീസ് സാമ്രാജ്യം, പോർച്ചുഗീസ് ഇന്ത്യ (ഇന്നത്തെ ഗോവ, ഇന്ത്യ) |
| ദേശീയത | ഇന്ത്യൻ |
| രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
| പങ്കാളി | അനഘ അർലേക്കർ |
| കുട്ടികൾ | 2 |
| വസതി(s) | രാജ്ഭവൻ, തിരുവനന്തപുരം, കേരളം |
| തൊഴിൽ | രാഷ്ട്രീയക്കാരൻ |
| വെബ്‌വിലാസം | www |
കേരളത്തിലെ 23-ാമത്തെ ഗവർണർ ആണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ (ജനനം: ഏപ്രിൽ 23,1954). മുമ്പ് ഇദ്ദേഹം ബീഹാറിലെ 29-ാമത്തെ ഗവണർ ആയിരുന്നു. ഹിമാചൽ പ്രദേശിന്റെ 21-ാമത് ഗവർണറും, ഗോവയിൽ നിന്ന് ഹിമാചൽ പ്രദേശ് ഗവർണറായി സേവനമനുഷ്ഠിക്കുന്ന ആദ്യ വ്യക്തിയുമാണ് അർലേക്കർ. ഗോവ സർക്കാരിൽ കാബിനറ്റ് മന്ത്രിയും ഗോവ നിയമസഭ മുൻ സ്പീക്കറുമായിരുന്നു അദ്ദേഹം. ഇദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ നേതാവാണ്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]കുട്ടിക്കാലം മുതൽ ആർ. എസ്. എസുമായി ബന്ധപ്പെട്ടയാളാണ് അർലേക്കർ. 1989ൽ അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. 1980 മുതൽ ഗോവയിലെ ബി. ജെ. പിയുടെ സജീവ അംഗമാണ് അദ്ദേഹം. ഗോവയിലെ ഭാരതീയ ജനതാ പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഉൾപ്പെടെ വിവിധ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഗോവ വ്യാവസായിക വികസന കോർപ്പറേഷൻ ചെയർമാൻ. , ഗോവ സംസ്ഥാന പട്ടികജാതി- മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക വികസന കോർപ്പറേഷൻ ചെയർമാൻ, ഗോവയിലെ ഭാരതീയ ജനതാ പാർട്ടി ജനറൽ സെക്രട്ടറി, ദക്ഷിണഗോവയിലെ ഭാരതീയ ജനതാ പാർട്ടി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .
2014ൽ മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധമന്ത്രിയായപ്പോൾ അർലേക്കറെ അടുത്ത മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നുവെങ്കിലും പാർട്ടി പകരം ലക്ഷ്മികാന്ത് പർസേക്കറെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.
ഗോവ നിയമസഭയെ കടലാസ് രഹിതമാക്കിയ ആദ്യ സംസ്ഥാന നിയമസഭയുടെ ബഹുമതി അദ്ദേഹത്തിനാണ്.
2015 -ൽ മന്ത്രിസഭ പുനഃസംഘടന വേളയിൽ അദ്ദേഹം പരിസ്ഥിതി, വനം മന്ത്രിയായി നിയമിതനായി.
2021 ജൂലൈ 6ന് നിലവിലെ ബന്ദാരു ദത്താത്രേയയെ ഹരിയാന ഗവർണറായി നിയമിച്ചപ്പോൾ അദ്ദേഹം ഹിമാചൽ പ്രദേശ് ഗവർണറായി നിയമിതനായി. ഓരോ അംഗത്തിന്റെയും പ്രവർത്തനം അംഗീകരിക്കപ്പെടുന്ന പാർട്ടിയാണ് ബി. ജെ. പി എന്ന് അർലേക്കർ പാർട്ടിക്ക് നന്ദി പറഞ്ഞു. തുടർന്ന് ബീഹാറിന്റെ 29-ാമത് ഗവർണറായി നിയമിതനായ അദ്ദേഹം 2024 ഡിസംബർ 24 ന് കേരളത്തിന്റെ 23-ാമത് ഗവണറായി നിയമിതനായി.[2].
അവലംബം
[തിരുത്തുക]- ↑ "Pernem MLA Rajendra Arlekar takes oath as minister ia". Times of India. Retrieved 9 January 2018.
- ↑ "Ex-Goa Speaker Rajendra Arlekar is new Himachal Governor". Lokmat English (in ഇംഗ്ലീഷ്). 2021-07-06. Archived from the original on Jul 9, 2021. Retrieved 2021-07-06.