രാജു നാരായണസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാജു നാരായണസ്വാമി
ജനനം
ദേശീയത ഇന്ത്യ
കലാലയംIndian Institute of Technology Madras
തൊഴിൽഐ.എ.എസ് ഓഫീസർ

രാജു നാരായണ സ്വാമി (ജനനം:മെയ് 24,1968) കേരളത്തിൽ നിന്നുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 1989-ൽ ഐ.എ.എസ്. പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതോടെയാണ് ദേശീയതലത്തിൽ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്. ഇടുക്കി ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. ശ്രദ്ധേയനായ എഴുത്തുകാരനായ അദ്ദേഹം വിവിധ വിഷയങ്ങളിലായി 20-ലേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.[1] ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയിൽ എന്ന കൃതിക്ക് 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു.[2]

പശ്ചാത്തലം[തിരുത്തുക]

രാജു നാരായണ സ്വാമി ചങ്ങനാശേരിയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛ്നും അമ്മയും അധ്യാപകരായിരുന്നു. എസ്.എസ്.എൽ.സി (1983 - സേക്കർട് ഹാർട്ട് സ്കൂൾ, ചങ്ങനാശ്ശേരി) പരീക്ഷയിലും പ്രീ ഡിഗ്രീ പരീക്ഷയിലും (1985 - എസ്.ബി. കോളെജ്‌, ചങ്ങനാശ്ശേരി) അദ്ദേഹം ഒന്നാം റാങ്ക് കരസ്ഥമാക്കി. ഐ.ഐ.ടി. സംയുക്ത പ്രവേശന പരീക്ഷയിൽ പത്താം റാങ്ക് നേടിയ അദ്ദേഹം, ഐ.ഐ.ടി മദ്രാസിൽ നിന്നും ഒന്നാം റാങ്കോടെ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. ഐ.എ.എസ് പ്രവേശന പരീക്ഷയിൽ (1991) ഒന്നാം റാങ്ക് സ്വന്തമാക്കിയ രാജു നാരായണ സ്വാമി, ഐ.എ.എസ് പരിശീലന സ്ഥാപനത്തിൽ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. ഐ.ഐ.ടി മദ്രാസിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹത്തിനു അമേരിക്കയിലെ വിഖ്യാതമായ മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഉപരിപഠനത്തിനായുള്ള സ്കോളർഷിപ്പ് ലഭിച്ചുവെങ്കിലും അത് നിരസിച്ച് ഐ.എ.എസ് പഠനത്തിനായി പോവുകയായിരുന്നു. 2013ൽ സി.ഐ.ആർ.ടി. നടത്തിയ കോംപറ്റീഷൻ ആക്ട് പരീക്ഷയിൽ നൂറു ശതമാനം മാർക്കും ഒന്നാംറാങ്കും ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഇദ്ദേഹം നേടി. വിദേശികളടക്കം പങ്കെടുത്ത പരീക്ഷയിൽ നൂറ് ശതമാനം മാർക്കും നേടിയ ഏക വ്യക്തിയാണ് രാജു നാരായണസ്വാമി.

ഔദ്യോഗിക ജീവിതവും രാഷ്ട്രീയ വിവാദങ്ങളും[തിരുത്തുക]

അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിനിടയ്ക്ക് ധാരാളം രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ സേവനത്തിനായി അവസരം ലഭിച്ച അദ്ദേഹത്തിന് രാഷ്ട്രീയ മേലാളന്മാരിൽ നിന്ന് പലപ്പോഴും പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്[3]. 2007 സെപ്റ്റംബർ 26-ന് കേരള ഗവണ്മെന്റ് രാജു നാരായണ സ്വാമിയെ 'മൂന്നാർ ഒഴിപ്പിക്കലിനു ആക്കം കൂട്ടാൻ' എന്ന പേരിൽ ഇടുക്കി ജില്ലാ കലക്ടർ സ്ഥാനത്തിനു നിന്നു നീക്കി.

സാഹിത്യ കൃതികൾ[തിരുത്തുക]

അനുബന്ധം[തിരുത്തുക]

  1. The Hindu
  2. "The Hindu". മൂലതാളിൽ നിന്നും 2004-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-11-26.
  3. Rediff-News
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-02.
  5. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  6. "രാജു നാരായണസ്വാമി (ഐ എ എസ്.)". കേരള ബുക്ക് സ്റ്റോർ. ശേഖരിച്ചത് 2013 നവംബർ 8. Check date values in: |accessdate= (help)

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രാജു_നാരായണസ്വാമി&oldid=3642848" എന്ന താളിൽനിന്ന് ശേഖരിച്ചത്