രാജീവൻ കാഞ്ഞങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രമാണം:രാജീവൻ കാഞ്ഞങ്ങാട്
രാജീവൻ കാഞ്ഞങ്ങാട്

നോവലിസ്റ്റും കഥാകൃത്തും ഗാനരചയിതാവുമായിരുന്നു രാജീവൻ കാഞ്ഞങ്ങാട്. അധ്യാപകപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാവ് വി.ചിണ്ടൻ മാസ്റ്ററുടെയും സി.മാധവി ടീച്ചറുടെയും മകൻ.കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് 1966 ൽ ജനനം.

Rajeevan kanhangad.jpg

വിദ്യാഭ്യാസം[തിരുത്തുക]

നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്,തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നീ കലാലയങ്ങളിൽ ഉന്നതവിദ്യാഭ്യാസം.

രചനകൾ[തിരുത്തുക]

ആദ്യകഥാസമാഹാരം അസ്ഥികൂടവും പച്ചിലകളും 2005ൽ പ്രസിദ്ധികരിച്ചു. നോവൽ നാവികൻ 2006ൽ പ്രസിദ്ധീകരിച്ചു[1]. രണ്ടാമത്തെ കഥാസമാഹാരം മൂന്നു വ്യത്യസ്ത കംപാർട്ടുമെന്റുകൾ 2010 ൽ പ്രസിദ്ധീകരിച്ചു. ഗാനരചയിതാവാണ്. യുവകലാസാഹിതി നവോത്ഥാനസംഗമത്തിനു വേണ്ടി തയ്യാറാക്കിയ നവോത്ഥാനഗീതത്തിന്റെ രചന നിർവ്വഹിച്ചു. 2015 ജൂണിൽ യുവകലാസാഹിതി നിർമ്മിച്ച 'ഗാനമയൂഖം' [2] എന്ന ലളിതഗാനശേഖരം ഓഡിയോ സി.ഡിക്കു വേണ്ടി മൂന്നു ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചു. രണ്ടു തിരക്കഥകൾ രചിച്ചിട്ടുണ്ട്. ഉരുകിയൊലിക്കുന്ന വണ്ടി എന്ന റേഡിയോനാടകത്തിന്റെ രചന ഇദ്ദേഹത്തിന്റേതാണ്[3].

NAVIKAN COVER.jpg

മറ്റ് പ്രവർത്തനങ്ങൾ[തിരുത്തുക]

യുവകലാസാഹിതി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.കാഞ്ഞങ്ങാട് എം.എൻ.സ്മാരക ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ്, പി.സ്മാരകസമിതി അംഗം, കാഞ്ഞങ്ങാട് ആർട്ട് ഫോറം മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കുടുബം[തിരുത്തുക]

അമ്മ:സി.മാധവി ടീച്ചർ ഭാര്യ: കെ.കെ.സലീല. ഏകമകൾ: സ്‌നേഹ. സഹോദരങ്ങൾ: രാജേന്ദ്രൻ, രാജേഷ്, രാജേശ്വരി.[4]

പുരസ്‌ക്കാരങ്ങൾ[തിരുത്തുക]

1984 ലെ ബ്രണ്ണൻ കോളേജിലെ സാഹിത്യ വേദി ഒരുക്കിയ യുവസാഹിത്യകാരന് നൽകുന്ന പുരസ്‌ക്കാരമാണ് രാജീവൻ കാഞ്ഞങ്ങാടിന് ലഭിക്കുന്ന ആദ്യ പുരസ്‌ക്കാരം.[അവലംബം ആവശ്യമാണ്] ഇല്ല;റിസ്വാനെ മറന്നിട്ടില്ല എന്ന ചെറുകഥക്ക് ഗ്രീൻ ബുക്സ് അവാർഡ് നേടി. ബ്രണ്ണൻ സാഹിത്യ പുരസ്‌കാരം, ലിപി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

വിയോഗം[തിരുത്തുക]

തൃശൂരിൽ ഒരു സാഹിത്യക്യാമ്പിനുള്ള യാത്രയ്ക്കിടെ മസ്തിഷ്കാഘാതത്തെത്തുടർന്ന് 2015 ജൂൺ 30 ന് അന്തരിച്ചു[5].

രാജീവൻ കാഞ്ഞങ്ങാടിന്റെ സ്മരണ നിലനിർത്തുന്നതിനായി യുവകലാസാഹിതി കാസർഗോഡ് ജില്ലാ കമ്മിറ്റി 2020 മുതൽ രാജീവൻ കാഞ്ഞങ്ങാട് സ്മാരക കലാലയ ചെറുകഥാ പുരസ്കാരം നൽകി വരുന്നു.

അവലമ്പം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/3680623/2015-07-01/kerala[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-07-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-19.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-19.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-19.
  5. http://deshabhimani.com/news-kerala-kasargod-latest_news-479356.html
"https://ml.wikipedia.org/w/index.php?title=രാജീവൻ_കാഞ്ഞങ്ങാട്&oldid=3642845" എന്ന താളിൽനിന്ന് ശേഖരിച്ചത്