രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അദിലാബാദ്
തരം | Medical education and research institution |
---|---|
സ്ഥാപിതം | 2008 |
സ്ഥലം | Adilabad, Telangana, India |
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആദിലാബാദ് ഇന്ത്യയിലെ തെലങ്കാനയിലെ ആദിലാബാദിൽ സ്ഥിതിചെയ്യുന്ന ഒരു മെഡിക്കൽ സ്ഥാപനമാണ്.[1][2] ഇത് കലോജി നാരായണ റാവു യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.
ചരിത്രം
[തിരുത്തുക]2008-ൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി (2004-2009) വൈ എസ് രാജശേഖര റെഡ്ഡിയാണ് ഇത് സ്ഥാപിച്ചത്. 2008ലാണ് ആദ്യ ബാച്ച് ആരംഭിച്ചത്.
കോഴ്സ്
[തിരുത്തുക]2019-20 മുതൽ ആകെ എംബിബിഎസ് സീറ്റുകൾ 125 ആണ്. [3] നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് റാങ്കിംഗിനെ അടിസ്ഥാനമാക്കിയാണ് അദിലാബാദിലെ RIMS-ലേക്കുള്ള പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ ദൈർഘ്യം 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്.
അദിലാബാദ് മെഡിക്കൽ കോളേജിൽ ലഭ്യമായ ഡിപ്ലോമ(ഡിഐപി),ഡോക്ടർ ഓഫ് മെഡിസിൻ(എംഡി), മാസ്റ്റർ ഓഫ് സർജറി(എംഎസ്) എന്നിവയിലേക്കുള്ള പ്രവേശനം നീറ്റ് പിജി പരീക്ഷയെ അടിസ്ഥാനമാക്കി (50% MD/MS സീറ്റുകൾ) അല്ലെങ്കിൽ തെലങ്കാന പ്രവേശന കൗൺസിലിംഗ് വഴി (50% MD/MS സീറ്റുകൾ) ആണ്.
അടിസ്ഥാന സൗകര്യങ്ങൾ
[തിരുത്തുക]53.5 ഏക്കറിലാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് നിർമ്മിച്ചിരിക്കുന്നത്.[4]
ഇവിടെയുള്ള സുസജ്ജമായ 1600 ചതുരശ്ര മീറ്റർ സെൻട്രൽ ലൈബ്രറിയിൽ 5500 മെഡിക്കൽ സയൻസസ് ടെക്സ്റ്റ് ബുക്കുകളും 1500 റഫറൻസ് ബുക്കുകളും ലഭ്യമാണ്.[4] 130 ദേശീയ ജേർണലുകളും 54 അന്തർദേശീയ ജേർണലുകളും റിംസ് ലൈബ്രറിയിൽ ഉണ്ട്. സെൻട്രൽ ലൈബ്രറിയിൽ 25 കമ്പ്യൂട്ടർ സൗകര്യങ്ങളുണ്ട്, അവ ഇന്റർനെറ്റ് ആക്സസ് സൗകര്യങ്ങളോടെയാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.
ഹോസ്റ്റൽ
[തിരുത്തുക]രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അവരുടെ കാമ്പസിനുള്ളിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നഴ്സുമാർക്കും ഡോക്ടർമാർക്കും ഹോസ്റ്റൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ൽ വിവിധ തരത്തിലുള്ള കായിക പ്രവർത്തനങ്ങൾ ഉണ്ട്.
ഇവിടെ ഇൻഡോർ & ഔട്ട് ഡോർ ഗെയിമുകൾ, അത്ലറ്റിക് ഗെയിമുകൾ, ജിംനേഷ്യം എന്നിവയുണ്ട്.
അനുബന്ധ ആശുപത്രികൾ
[തിരുത്തുക]അദിലാബാദിലെ സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിന് പ്രതിദിനം ഏകദേശം 1200 ഔട്ട്പേഷ്യന്റ്സ് ചികിത്സ ലഭിക്കുന്നു.[4]
RIMS ഗവൺമെന്റ് ഹോസ്പിറ്റൽ അദിലാബാദ് ഈ സുപ്രധാന സേവനങ്ങൾ നൽകുന്നു. 24×7 - കാഷ്വാലിറ്റി സേവനങ്ങൾ, അടിയന്തര സേവനങ്ങൾ, ഇൻ-പേഷ്യന്റ്, ഔട്ട്-പേഷ്യന്റ് സേവനങ്ങൾ, ആംബുലൻസ് സേവനങ്ങളുള്ള ബ്ലഡ് ബാങ്ക്, ഫാർമസി, ICCU, MICU, NICU, PICU, RICU, SICU എന്നിവയുണ്ട്.
- PHC I (RHTC) -ഗുഡിഹത്തന്നൂർ; കോളേജിൽ നിന്ന് 19 കിലോമീറ്റർ അകലെയാണ്
- PHC II -Gimma; കോളേജിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്
- PHC III -ബേല; കോളേജിൽ നിന്ന് 37 കിലോമീറ്റർ അകലെയാണ്
- UHTC -കുർഷിദ് നഗർ; കോളേജിൽ നിന്ന് 04 കിലോമീറ്റർ അകലെയാണ്
അവലംബം
[തിരുത്തുക]- ↑ "The Hindu : States / Andhra Pradesh : 'Absent' Kadapa doctors face pay cut". The Hindu. Archived from the original on 2012-11-03.
- ↑ "Darshan has jaundice". 10 September 2011.
- ↑ "List of Colleges Teaching MBBS". Archived from the original on 5 May 2011. Retrieved 2011-05-05.
- ↑ 4.0 4.1 4.2 4.3 "RIMS Adilabad". MBBSCouncil.