രാജീവ് ഗാന്ധി ദേശീയ നിയമ സർവ്വകലാശാല
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(December 2008) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സ്ഥാപിതം | 2006 |
---|---|
ചാൻസലർ | ചീഫ്ജസ്റ്റിസ്, പഞ്ചാബ് - ഹരിയാന ഹൈ കോടതി |
വൈസ്-ചാൻസലർ | പ്രൊഫ.(ഡോ.)പരംജിത്ത് സിംഗ് ജസ്വാൾ |
സ്ഥലം | പാട്ട്യാല, പഞ്ചാബ്, ഇന്ത്യ |
ക്യാമ്പസ് | 50 ഏക്കർ (0.20 കി.m2) |
അഫിലിയേഷനുകൾ | ഇന്ത്യൻ ബാർ കൗൺസിൽ, യു.ജി.സി. |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
പഞ്ചാബിലെ പട്യാല ആസ്ഥാനമായി 2006 സ്ഥാപിതമായ ഒരു നിയമ സർവ്വകലാശാലയാണ് രാജീവ് ഗാന്ധി ദേശീയ നിയമ സർവ്വകലാശാല (അഥവാ രാജീവ് ഗാന്ധി നാഷണൽ ലോ യൂണിവേഴ്സിറ്റി, പഞ്ചാബ്)[1].
ചരിത്രം
[തിരുത്തുക]ആഗോളവത്കരണത്തിന്റേയും ഉദാരവത്കരണത്തിന്റേയും കാലത്ത് രാജ്യത്തെ നിയമ വിദ്യാഭ്യാസ രംഗത്ത് പുത്തൻ ഉണർവ്വ് നൽകുക എന്ന ഉദ്ദേശത്തോടെ പഞ്ചാബ് നിയമസഭ പാസ്സാക്കിയ രാജീവ് ഗാന്ധി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലോ, പഞ്ചാബ് ആക്റ്റ്, 2006 (2006ലെ പഞ്ചാബ് ആക്റ്റ് നമ്പർ 12) വഴിയാണ് ഈ സർവ്വകലാശാല നിലവിൽ വന്നത്.[2]
കോഴ്സുകൾ
[തിരുത്തുക]- ബി.എ എൽ.എൽ.ബി (ഹോണേഴ്സ്) - പഞ്ചവത്സരം
- എൽ.എൽ.എം
- പി.എച്ച്.ഡി - ലോ & സോഷ്യൽ സയൻസ് (നിയമവും സാമൂഹ്യ ശാസ്ത്രവും) - ഫുൾടൈം & ഹാഫ്ടൈം[3]
പ്രവേശനം
[തിരുത്തുക]ദേശീയ നിയമ പൊതു പ്രവേശന പരീക്ഷ (കോമൺ ലോ എന്ട്രൻസ് ടെസ്റ്റ് - ക്ലാറ്റ്) വഴി മെറിറ്റ് അടിസ്ഥാനമാക്കിയാണ് പ്രവേശനം നടത്തുന്നത്.[4]
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]- ആർ.ജി.എൻ.യു.എൽ സ്റ്റുഡൻറ് ലോ റിവ്യൂ
- ആർ.ജി.എൻ.യു.എൽ ഫിനാൻഷ്യൽ (സാമ്പത്തിക) - മർക്കന്റൈൽ (വ്യാപാര) ലോ റിവ്യൂ
- ആർ.ജി.എൻ.യു.എൽ ജേർണൽ ഓഫ് സോഷ്യൽ സയൻസ് (ആർ.ജി.എൻ.യു.എൽ സാമൂഹ്യ ശാസ്ത്ര പ്രസിദ്ധീകരണം)
- ആർ.ജി.എൻ.യു.എൽ ബുക്ക് സീരീസ് ഓൺ കോർപ്പറേറ്റ് ലോ ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് (കോർപ്പറേറ്റ് നിയമവുമായി ബന്ധപ്പെട്ടത്)
- ആർ.ജി.എൻ.യു.എൽ ടൈംസ്[5]
അവലംബം
[തിരുത്തുക]- ↑ https://rgnul.ac.in/page.aspx?page=2
- ↑ https://rgnul.ac.in/PDF/72e14666-9dbc-4351-8a85-7331dc758f72.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-18. Retrieved 2016-07-14.
- ↑ https://clat.ac.in/wp-content/uploads/2016/01/01RGNUL-Brochure.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://rgnul.ac.in/page.aspx?page=93