രാജശ്രീ വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജശ്രീ വാര്യർ
രാജശ്രീ വാര്യർ, തിരുവനന്തപുരത്തു നിന്ന് പകർത്തിയ ചിത്രം
തൊഴിൽനർത്തകി
ലങ്കാലക്ഷ്മിയിൽ

പ്രമുഖയായ കേരളീയ നർത്തകിയാണ് രാജശ്രീ വാര്യർ. ടെലിവിഷൻ അവതാരകയും ഗായികയുമാണ്. ഭരതനാട്യത്തിന് കേരള സംഗീത നാടക അക്കാദമിയുടെ 2012-ലെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

ഗുരു വി. മൈഥിലി, ഗുരു ജയന്തി സുബ്രമണ്യൻ എന്നിവരുടെ പക്കൽ നൃത്തവും പാറശ്ശാല പൊന്നമ്മാൾ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, അശ്വതി തിരുന്നാൾ രാമവർമ്മ എന്നിവരുടെ പക്കൽ സംഗീതവും അഭ്യസിച്ചു. ഏഷ്യാനെറ്റിലെ സുപ്രഭാതം , അമൃത ടിവിയിലെ സിറ്റിസൺ ജേർണലിസ്റ്റ് എന്നീ പരിപാടികളുടെ അവതാരകയായി പ്രവർത്തിച്ചു. സംഗീതത്തിൽ ഗവേഷണ വിദ്യാർത്ഥിയാണ്.

സി.എൻ. ശ്രീകണ്ഠൻ നായരുടെ 'ലങ്കാലക്ഷ്മി' നാടകത്തിന് രാജശ്രീ വാര്യർ ഭരതനാട്യത്തിലൂടെ ചമച്ച നൃത്തഭാഷ്യം ശ്രദ്ധേയമായിരുന്നു. നൃത്തഗവേഷണത്തിനും അധ്യാപനത്തിനുമായി തിരുവനന്തപുരത്ത് നേത്ര എന്ന പേരിൽ നൃത്തകലാവിദ്യാലയം നടത്തുന്നു.2016 മുതൽ വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഡയറക്ടർ ബോർഡ്അംഗമാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഭരതനാട്യത്തിന് കേരള സംഗീത നാടക അക്കാദമിയുടെ 2012ലെ പുരസ്‌കാരം

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". മാതൃഭൂമി. 20 ഫെബ്രുവരി 2013. മൂലതാളിൽ നിന്നും 2013-02-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ഫെബ്രുവരി 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാജശ്രീ_വാര്യർ&oldid=3927680" എന്ന താളിൽനിന്ന് ശേഖരിച്ചത്