രാജകുമാരി, ഇടുക്കി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rajakumari
village
Country India
StateKerala
DistrictIdukki
ജനസംഖ്യ
 (2001)
 • ആകെ15,243
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
685619
Telephone code04868
വാഹന റെജിസ്ട്രേഷൻKL 37 KL 69
Nearest cityNedumkandam
Lok Sabha constituencyIdukki
Vidhan Sabha constituencyUdumbanchola
ClimateModerate Cold, fine climate (Köppen)

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് സ്ഥലമാണ് രാജകുമാരി . വൈവിധ്യമായ മനോഹാരിത കൊണ്ടും ഏലം കൃഷി കൊണ്ടും പുറം നാടുകളിൽ അറിയപ്പെടുന്ന സ്ഥലം എന്ന പ്രത്യേകത രാജകുമാരിക്ക് ഉണ്ട് . മൂന്നാറിനോട് ചേർന്ന് കിടക്കുന്ന രാജകുമാരിയിൽ സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, സ്കൂൾ , കോളേജ് , ഐ ടി ഐ,തിയേറ്റർ,കിൻഫ്രാ അപ്പാരൽ പാർക്ക്‌, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉള്ളത് മറ്റു സമീപ പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു .


[1] ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് രാജകുമാരി.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം രാജകുമാരിയിലെ ആകെയുള്ള ജനസംഖ്യ 15243 ആണ്. അതിൽ 7675 പുരുഷന്മാരും 7568 സ്ത്രീകളും ആണ്. [1]

കൃഷി[തിരുത്തുക]

കേരളത്തിൽ എല്ലാ വിളകളും കൃഷി ചെയ്യാൻ പറ്റുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് രാജകുമാരി. കുരുമുളകും ഏലവുമാണ് പ്രധാനമായി ജനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

എൻ എസ് എസ് കോളേജ്, രാജകുമാരി

എം ജി എം. ഐ ടി ഐ, രാജകുമാരി.

ഹോളി ക്യുൻസ് യൂ പി സ്കൂൾ , രാജകുമാരി

ഗവ : ഹയർ സെക്കന്ററി സ്കൂൾ , രാജകുമാരി

സെന്റ്‌ മേരീസ് സെൻട്രൽ സ്കൂൾ , രാജകുമാരി

അവലംബം[തിരുത്തുക]

  1. 1.0 1.1 accessdate=2008-12-10, Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". {{cite web}}: Missing pipe in: |last= (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)