രാജകപോതം
രാജകപോതം | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | D. badia
|
ശാസ്ത്രീയ നാമം | |
Ducula badia (Raffles, 1822) |
ഇംഗ്ലീഷിൽ Mountain Imperial Pigeon , Maroon-backed Imperial Pigeon , Hodgson's Imperial Pigeonഎന്നൊക്കെ പേരുകളുള്ള രാജകപോതത്തിന്റെ ശാസ്ത്രീയ നാമം Ducula badia എന്നാണ്. [2]
ഇവയുടെ വാസം ഉയർന്ന മരങ്ങൾക്കിടയിലായതിനാൽ കാണാൻ എളുപ്പമില്ല. പഴങ്ങളാണ് ഭക്ഷണം.
വിവരണം[തിരുത്തുക]
ഈ വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ പക്ഷിയാണ്. 43-51 സെ.മീ നീളം. [2] സാമാന്യം വലിയ വാൽ. വീതിയുള്ള, വട്ടത്തിലുള്ള ചിറകുകൾ. തലയും കഴുത്തും അടിവശവും പച്ച കലർന്ന ചാരനിറം. വെള്ള കഴുത്തും തവിട്ടു കലർന്ന കരിംചുവപ്പു മുകൾ വശവും ചിറകുകളും. ചിറകിന്റെ അടിവശം ചാരനിറം. ചിറകിന്റെ അടിവശം കറുപ്പ്പ്പും ചര നിറത്തിൽ വരകളുള്ളതുമാണ്.
പ്രജനനം[തിരുത്തുക]
വടക്കൻ മേഖലകളിൽ മാർച്ച് മുതൽ ആഗസ്റ്റ് വരെയാണ് പ്രജനന കാലം ഭാരതത്തിന്റെ തെക്കു ഭാഗങ്ങളിൽ ഇത് ജനുവരി മുതൽ മേയ് വരെയാണ്. കൂട് താരതമ്യേന ചെറിയ 5-8 മീ ഉയരമുള്ള മരങ്ങളിലാണ്. രണ്ടു മുട്ടകളിടും. പൂവനും പിടയും അടയിരിക്കും.
വിതരണം[തിരുത്തുക]
ഇവയെ ഭൂട്ടാൻ, ബ്രുണൈ, കമ്പോഡിയ ചൈന, ഭാരതം, ഇന്തോനേഷ്യ, ലാവോസ്, മലയേഷ്യ, മ്യാൻമാർ, നേപ്പാൾ, തായ്ലന്റ് വിയറ്റ്നാം എന്നിവിടങ്ങളിൽ കാണുന്നു.
അവലംബം[തിരുത്തുക]
- A Guide to the Pigeons and Doves of the World by David Gibbs, Eustace Barnes & John Cox. Yale University Press (2001), ISBN 0-300-07886-2.
- ↑ BirdLife International (2012). "Ducula badia". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: uses authors parameter (link) CS1 maint: ref=harv (link) - ↑ 2.0 2.1 Ali, S. (1993). The Book of Indian Birds. Bombay: Bombay Natural History Society. ISBN 0-19-563731-3.