രാഖി സാവന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാഖി സാവന്ത്
Rakhi Sawant.jpg
ജനനം (1978-12-25) ഡിസംബർ 25, 1978 (വയസ്സ് 39)
ഇന്ത്യ മുംബൈ, ഇന്ത്യ
തൊഴിൽ അഭിനേത്രി, മോഡൽ
സജീവം 1999-ഇതുവരെ

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയും, നർത്തകിയും, ടെലിവിഷൻ അഭിനേത്രിയുമാണ് രാഖി സാവന്ത്.

ജീവചരിത്രം[തിരുത്തുക]

രാഖി ജനിച്ചതും വളർന്നതും മുംബൈയിലാണ്. പിതാവ് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. രാഖിയുടെ ജനനനാമം നീരു എന്നാണ്. വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലെ മിത്തിഭായി കോളേജിൽ നിന്നാണ്. തന്റെ സ്കൂൽ കാലഘട്ടത്തിൽ തന്നെ രാഖിക്ക് ഒരു ചിത്രത്തിൽ ഐറ്റം ഗാനത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ‘ രാഖി സാവന്ത് അഭിനയത്തിൽ കൂടുതൽ വിവാദങ്ങളിലൂടെയാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുള്ളത്. തന്റെ പിതാവിന് ചലച്ചിത്ര രംഗത്തേക്ക് മകൾ വരുന്നതിൽ താൽപ്പര്യമില്ലായിരുന്നു. ഇതുമൂലം രാഖി തന്നെ മാതാപിതാക്കളിൽ നിന്ന് പിരിഞ്ഞാണ് താമസിക്കുന്നത്.[1][2], നച്ച് ബലിയെ എന്ന നൃത്ത റിയാലിറ്റി പരിപാടിയിൽ പങ്കെടൂത്തിരുന്നു. ഇതിലും ചില വിവാദങ്ങളിൽ പെട്ടിരുന്നു. ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 2008 ലെ മത്സരങ്ങളുടെ ഫൈനൽ മത്സരത്തിൽ രാഖി നൃത്തം അവതരിപ്പിച്ചിരുന്നു. എൻ ഡി ടി വി യിലെ രാഖി കാ സ്വയംവർ എന്ന റിയാലിറ്റി ഷോയിലൂടെ ഇപ്പോൾ എലേഷ് പരുജൻവാല എന്ന യുവാവിനെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തു[3].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാഖി_സാവന്ത്&oldid=2332918" എന്ന താളിൽനിന്നു ശേഖരിച്ചത്