Jump to content

രാകേഷ് ശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാകേഷ് ശർമ്മ
Intercosmos Cosmonaut
ദേശീയതIndian
മറ്റു തൊഴിൽ
Test Pilot
റാങ്ക്Squadron Leader (retired Wing Commander), Indian Air Force
ബഹിരാകാശത്ത് ചെലവഴിച്ച സമയം
7d 21h 40m
തിരഞ്ഞെടുക്കപ്പെട്ടത്1982
ദൗത്യങ്ങൾSoyuz T-11

ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശർമ (രാകേശ് ശർമ) (ജനനം: 1949 ജനുവരി 13). 1984 ഏപ്രിൽ 2-ന് റഷ്യൻ നിർമ്മിത സോയൂസ് ടി-11 എന്ന വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത്. സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തിൽ 8 ദിവസം അദ്ദേഹം ചിലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരിയായിരുന്നു അദ്ദേഹം.

പഞ്ചാബിലെ പട്യാലയിൽ ജനിച്ച അദ്ദേഹം വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. അശോകചക്രം ബഹുമതി ലഭിച്ചു. വിങ് കമാൻഡറായി റിട്ടയർ ചെയ്ത അദ്ദേഹം പിന്നീട് HAL ടെസ്റ്റ് പൈലറ്റായി നിയമിതനായി. 1992-നു ശേഷം HAL ടെസ്റ്റ് പൈലറ്റ് ആകാൻ ബാംഗ്ലൂരിലേക്ക് മാറി. 2001-ൽ ടെസ്റ്റ് ഫ്ലൈയിംഗിൽ നിന്ന് വിരമിച്ചു. 1984-ൽ വ്യോമസേനയിൽ സ്ക്വാഡ്രൺ ലീഡർ പദവിയിലിരിക്കെയാണ് അദ്ദേഹം ബഹിരാകാശ ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ടത്‌.

രാജ്യം അശോകചക്രം നൽകി രകേഷ്‌ ശർമ്മയെ ആദരിച്ചു. യു.എസ്.എസ്.ആറിൻറെ ഓഡർ ഓഫ് ലെനിൻ എന്ന ബഹുമതി നേടി. ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ എന്ന ബിരുദവും ലഭിച്ചു. എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ റോക്കറ്റ് സൊസൈറ്റി, ക്രിക്കറ്റ് ബ്ലു എന്നിവയുടെ ഓണററി മെമ്പർ ആണ് രാകേഷ് ശർമ. വ്യോമസേനയിൽ നിന്ന് വിങ്ങ്‌ കമാൻഡറായാണ് അദ്ദേഹം വിരമിച്ചത്‌.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-13. Retrieved 2010-08-19.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=രാകേഷ്_ശർമ&oldid=3642767" എന്ന താളിൽനിന്ന് ശേഖരിച്ചത്