രാകേഷ് ഓംപ്രകാശ് മെഹ്റ
രാകേഷ് ഓംപ്രകാശ് മെഹ്റ | |
---|---|
![]() 17ആമത് മുംബൈ ചലച്ചിത്രോത്സവത്തിൽ രാകേഷ് ഓംപ്രകാശ് മെഹ്റ | |
ജനനം | ഡൽഹി, ഇന്ത്യ | 7 ജൂലൈ 1963
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സിനിമ സംവിധായകൻ, സിനിമ നിർമ്മാതാവ്, തിരക്കതകൃത്ത് |
സജീവ കാലം | 1986–മുതൽ |
രാകേഷ് ഓംപ്രകാശ് മെഹ്റ ഒരു ഇന്ത്യ സിനിമ സംവിധായകനും തിരക്കഥാകൃത്തും ആണ്. 2006ൽ പുറത്തിറങ്ങിയ രംഗ് ദേ ബസന്തി, 2013ൽ പുറത്തിറങ്ങിയ ഭാഗ് മില്കാ ഭാഗ് എന്നീ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ്.[1]
തൊഴിൽ[തിരുത്തുക]
പരസ്യചിത്രങ്ങൾ[തിരുത്തുക]
സ്വന്തമായി ആരംഭിച്ച ഫ്ലിക്സ് മോഷൻ പിക്ചർ പ്രൈവറ്റ് ലിമിറ്റെഡ് എന്ന കമ്പനിയിലൂടെ പരസ്യസംവിധായകൻ ആയാണ് തുടങ്ങിയത്. കൊക്കോകോള, പെപ്സി, ടൊയോട്ട, അമേരിക്കൻ എക്സ്പ്രസ്, ബി. പി. എൽ എന്നീ അന്താരാഷ്‌ട്ര കമ്പനികൾക്ക് വേണ്ടി പരസ്യചിത്രങ്ങൾ ചെയ്തു. കൂടാതെ അമിതാഭ് ബച്ചനെ നായകനാക്കി അബി ബേബി എന്ന പേരിൽ ഒരു മ്യൂസിക് വീഡിയോ ചെയ്തിട്ടുണ്ട്.
സിനിമജീവിതം[തിരുത്തുക]
അമിതാഭ് ബച്ചനെ നായകനാക്കി 2001ൽ സംവിധാനം ചെയ്ത 'എകെഎസ് ആണ് ആദ്യ ചിത്രം. അമിതാഭ് ബച്ചന്റെ പ്രകടനം കൊണ്ട് ചിത്രം ശ്രദ്ധ നേടിയെങ്കിലും, ബോക്സ് ഓഫീസിൽ ചിത്രം പരാജയമായിരുന്നു. രണ്ടാമാത്തെ ചിത്രമായ രംഗ് ദേ ബസന്തി 2006ൽ ആണ് പുറത്തിറങ്ങിയത്. ആമിർ ഖാൻ, സോഹ അലി ഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും മെഹ്ര തന്നെയാണ് നിർവഹിച്ചത്. ചിത്രം എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ഈ ചിത്രം മെഹ്റയെ ലോകപ്രശസ്തനാക്കി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. കൂടാതെ ആ വർഷത്തെ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രവും കൂടി ആയിരുന്നു രംഗ് ദേ ബസന്തി.[2] മൂന്നാമത്തെ ചിത്രമായ ഡൽഹി 6ൽ അഭിഷേക് ബച്ചൻ, സോനം കപൂർ, ഓം പുരി, വഹീദ റഹ്മാൻ, അതുൽ കുൽക്കർണി എന്നിവർ ആയിരുന്നു കേന്ദ്രകഥാപാത്രങ്ങൾ. അതിന് ശേഷം ടീൻ തെയ് ഭായ് എന്ന ചിത്രം നിർമ്മിച്ചു.[3] ഫർഹാൻ അക്തറിനെ നായകനാക്കി പുറത്തിറക്കിയ ഭാഗ് മിൽഖാ ഭാഗ് ആണ് മെഹ്രയുടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രം. ഇന്ത്യൻ ഇതിഹാസ കായികതാരമായ മിൽഖാ സിംഗിന്റെ ജീവിതമാണ് ഈ സിനിമയിലൂടെ പറഞ്ഞത്. ഈ ചിത്രം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.
സിനിമകൾ[തിരുത്തുക]
വർഷം | സിനിമ | സംവിധായകൻ | നിർമ്മാതാവ് | രചന | കുറിപ്പുകൾ |
---|---|---|---|---|---|
2001 | എകെഎസ് | അതെ | അതെ | ||
2006 | രംഗ് ദേ ബസന്തി | അതെ | അതെ | അതെ | National Film Award for Best Popular Film Providing Wholesome Entertainment[4] Filmfare Award for Best Film[5] Filmfare Award for Best Director GIFA Best Director Award GIFA Best Screenplay Award Screen Award for Best Director[6] Screen Award for Best Screenplay Zee Cine Award for Best Film Zee Cine Award for Best Director Nominated—BAFTA Award for Best Film Not in the English Language India's official entry to the 79th Academy Awards for Best Foreign Language Film |
2009 | ഡൽഹി 6 | അതെ | അതെ | അതെ | മികച്ച ചിത്രത്തിനുള്ള നാർഗിസ് ദത്ത് അവാർഡ് നേടി |
2011 | Teen They Bhai | അതെ | |||
2013 | ഭാഗ് മിൽഖാ ഭാഗ് | അതെ | അതെ | മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, മികച്ച സംവിധായകനുള്ള സ്റ്റാർ ഗൈഡ് പുരസ്കാരം, മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ്, സീ സിനിമ പുരസ്കാരം, ഐ.ഐ.എഫ്.എ പുരസ്കാരം എന്നിവ നേടി | |
2016 | മിർസ്യ | അതെ | അതെ | ||
2018 | ഫന്നേ ഖാൻ | അതെ | |||
2018 | മേരെ പ്യാരേ പ്രൈം മിനിസ്റ്റർ | അതെ | അതെ |
അവലംബം[തിരുത്തുക]
- ↑ Ghosh, Sankhayan (19 ഡിസംബർ 2015). "'Mirza-Sahiban is one of the greatest love stories'". The Hindu. ശേഖരിച്ചത് 25 ഏപ്രിൽ 2016.
- ↑ "Rang De Basanti chosen for Oscars". BBC. 26 സെപ്റ്റംബർ 2006. ശേഖരിച്ചത് 23 ഫെബ്രുവരി 2012.
- ↑ Amin, Ruhail (3 ഫെബ്രുവരി 2011). "No more big budgets for Rakeysh Mehra". Glamsham.com. മൂലതാളിൽ നിന്നും 6 ഫെബ്രുവരി 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 ഫെബ്രുവരി 2012.
- ↑ "61st National Film Awards" (PDF). Directorate of Film Festivals. 16 ഏപ്രിൽ 2014. മൂലതാളിൽ (PDF) നിന്നും 16 ഏപ്രിൽ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 ഏപ്രിൽ 2014.
- ↑ "List of winners of 59th Filmfare Awards". 24 January 2014. movies.ndtv.com/. മൂലതാളിൽ നിന്നും 25 ജനുവരി 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ജനുവരി 2014.
- ↑ "List of winners of Screen Awards 2007". 24 January 2014. www.awardsandshows.com/. ശേഖരിച്ചത് 24 ജനുവരി 2014.