Jump to content

രാംദാസ് വൈദ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
രാംദാസ് വൈദ്യർ
ജനനം
മരണം1998 ഒക്ടോബർ 22[1]
ദേശീയതഇന്ത്യ ഭാരതീയൻ
അറിയപ്പെടുന്നത്ആക്ഷേപഹാസ്യം
മാതാപിതാക്ക(ൾ)കലൂർ നീലകണ്ഠൻ വൈദ്യർ (പിതാവ്)

കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യത്തിലുടെ മലയാളികളെ ചിരിപ്പിച്ച കോഴിക്കോടിന്റെ ചിരിവൈദ്യനാണ് രാംദാസ് വൈദ്യർ. ആയുർവേദപാരമ്പര്യമുള്ള കുടുംബത്തിൽ ജനനം. കോഴിക്കോട് ആര്യവൈദ്യവിലാസിനി വൈദ്യശാലയുടെ സ്ഥാപകനായിരുന്ന കലൂർ നീലകണ്ഠൻവൈദ്യരുടെ പുത്രൻ. കേരളത്തിൽ ആദ്യമായി ഒരു തെങ്ങുകയറ്റകോളേജ് സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് അന്നത്തെ ജില്ലാകളക്ടർ ചൌഹാൻ ആയിരുന്നു. ബാർ അറ്റാച്ച്ഡ് ഹോട്ടലുകൾക്ക് പകരമായി ടെംപിൾ അറ്റാച്ച്ഡ് ലോഡ്ജ് ഉണ്ടാക്കി.രാവിലെ അലക്കുകാരുടെ മർദ്ദനവും വൈകീട്ട് രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും ക്ഷമയോടെ സഹിച്ചതിന് മുതലക്കുളത്തെ അലക്കുകല്ലുകളെ പൊന്നാടയണിയിച്ച് ആദരിച്ചു. ബാംഗ്ലൂരിൽ ലോകസൌന്ദര്യമത്സരം നടന്നപ്പോൾ രാംദാസ് വൈദ്യർ കേരളസാംസ്കാരികവേദി രൂപവത്കരിച്ച് അതിന്റെ നേതൃത്വത്തിൽ കോഴിക്കോട് ടൌൺഹാളിൽ വച്ച് വിരൂപമത്സരം നടത്തി വിരൂപറാണിയെയും വിരൂപരാജനെയും തിരഞ്ഞെടുക്കുകയുണ്ടായി.ഇത് വോയ്സ് ഓഫ് അമേരിക്കയിലും ബിബിസി വേൾഡിലും ചർച്ചാവിഷയമായിരുന്നു. ഭാര്യയുടെ സേവനം ശ്രേഷ്ഠമായികണ്ട് അവർക്ക് പെൻഷൻ നല്കാൻ ഭർത്താക്കന്മാർ ബാദ്ധ്യസ്ഥരാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയും സ്വന്തം പത്നിക്ക് ആജീവനാന്തപെൻഷൻ നല്കിക്കൊണ്ട് മാതൃക കാണിക്കുകയും ചെയ്തു. 1998-ൽ രാംദാസ് വൈദ്യർ അന്തരിച്ചു. രാംദാസ് അനുസ്മരണസമിതി വർഷംതോറും അനുസ്മരണസമ്മേളനങ്ങളും പരദൂഷണംപറച്ചിൽ മത്സരം പോലുള്ള പരിപാടികളും നടത്താറുണ്ട്.

അവലംബം

[തിരുത്തുക]
  1. "Of Vaidyar and his healing wit". The Hindu. 2012 ഒക്ടോബർ 23. Retrieved 2015 ഡിസംബർ 31. {{cite web}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=രാംദാസ്_വൈദ്യർ&oldid=2295643" എന്ന താളിൽനിന്ന് ശേഖരിച്ചത്