രാംകമൽ സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാംകമൽ സെൻ
ജനനം(1783-03-15)15 മാർച്ച് 1783
ഗരിഫ
മരണം2 ഓഗസ്റ്റ് 1844(1844-08-02) (പ്രായം 61)
ജീവിതപങ്കാളി(കൾ)ചന്ദ്രമണി ദേവി
മാതാപിതാക്ക(ൾ)

ഏഷ്യാറ്റിക് സൊസൈറ്റിയുടെ സെക്രട്ടറി, ബാങ്ക് ഓഫ് ബംഗാൾ ട്രെഷറർ, ദിവാൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു രാംകമൽ സെൻ ( ബംഗാളി: রামকমল সেন (1783-1844).

ജീവിതരേഖ[തിരുത്തുക]

ഗോകുൽ ബിഹാരി സെന്നിന്റെ മകനായി ഹൂഗ്ലി നദിയുടെ തീരത്തുള്ള ഗരിഫ ഗ്രാമത്തിൽ ജനിച്ച രാംകമൽ സെൻ വിദ്യാഭ്യാസത്തിനായി 1791-ൽ കൊൽക്കത്തയിലേക്ക് പോയി.[1]

സാമൂഹിക പരിഷ്കർത്താവും നവവിധാൻ ബ്രഹ്മ സമാജത്തിന്റെ സ്ഥാപകനുമായ കേശബ് ചന്ദ്ര സെൻ " [1] രാംകമലിന്റെ ചെറുമകനാണ്.

ഒരു ഹിന്ദുസ്ഥാനി അച്ചുകൂടത്തിൽ എട്ടുരൂപ ശമ്പളത്തിനായി കമ്പോസിറ്റർ ജോലിയാരംഭിച്ച രാംകമൽ[2], പക്ഷേ തന്റെ സ്ഥിരോത്സാഹത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഏഷ്യാറ്റിക് സൊസൈറ്റിയിൽ സെക്രട്ടറിയായി വളർന്നു[1]. പിന്നീട് സൊസൈറ്റിയുടെ സമിതിയിലേക്ക് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി[3]. 1812-ൽ ഫോർട്ട് വില്യം കോളേജിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. [3] ഒടുവിൽ, അദ്ദേഹം ട്രഷറിയിലെ ദിവാൻ ആയും ബംഗാൾ ബാങ്കിന്റെ ട്രഷററായും ഉയർന്നു. [1]

യാഥാസ്ഥിതിക ഹിന്ദു വാദിയായിരുന്ന രാംകമൽ സെൻ, ഗൗഡിയ സഭയുടെ അധ്യക്ഷനായിരുന്നു. സതി സമ്പ്രദായത്തെ പരസ്യമായി അനുകൂലിച്ച[4] അദ്ദേഹം രാജാറാം മോഹൻ റോയിയുടെ കടുത്ത വിമർശകനായിരുന്നു. രാധാകാന്ത് ദേവിനൊപ്പം സതി നിരോധനത്തെ എതിർത്തുകൊണ്ട് രാംകമൽ പ്രവർത്തിച്ചു വന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 1.3 Sastri, Sivanath (1907). Ramtanu Lahiri: Brahman and Reformer. Translated by Sharat Kumar Lahiri. S. Sonnenschein & Company limited. pp. 180–.
  2. Mitra, Peary Chand (1880). Life of Dewan Ramkamal Sen.
  3. 3.0 3.1 Sastri, S. (1903). Ramtanu Lahiri O Tatkalin Bangasamaj. pp. 48–. (in Bengali)
  4. Sharma, Hari Dev (2002). Raja Rammohun Roy: The Renaissance Man. pp. 26–.
"https://ml.wikipedia.org/w/index.php?title=രാംകമൽ_സെൻ&oldid=3689463" എന്ന താളിൽനിന്ന് ശേഖരിച്ചത്