രഹാല വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Rehala Waterfalls
സ്ഥാനംHimachal Pradesh, India
തരംCascade, Punchbowl
Total height2,501 meters

റോഹതാങ് പാസിലേയ്ക്കുള്ള വഴിയിൽ മനാലിയിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് രഹാല. ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ലേ- മനാലി ഹൈവേയിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകർഷണമാണ് രഹാല വെള്ളച്ചാട്ടം.[1] വെള്ളച്ചാട്ടം വനത്താൽ ചുറ്റപ്പെട്ടതാണ്. ബിർച്ച്, ദേവദാരു വൃക്ഷങ്ങൾ ഇവിടെ സമൃദ്ധിയായി വളരുന്നു. മഞ്ഞണിഞ്ഞ ഹിമാലയൻ കൊടുമുടികളെ പശ്ചാത്തലത്തിൽ ദർശിക്കുവാൻ സാധിക്കുന്നു. മാർച്ച് മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.[2]

അവലംബം[തിരുത്തുക]

  1. http://www.toptraveldestinationsindia.com/2018/02/explore-the-stunning-rahala-waterfalls-in-manali-with-family/
  2. http://indiatourismportal.com/destinations-in-india/Monuments-in-Manali/rahala-water-falls-manali.shtml
"https://ml.wikipedia.org/w/index.php?title=രഹാല_വെള്ളച്ചാട്ടം&oldid=2894878" എന്ന താളിൽനിന്ന് ശേഖരിച്ചത്