രവീന്ദ്ര ജെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രവീന്ദ്ര ജെയിൻ
Vishnu Mishra with Ravindra Jain.jpg
രവീന്ദ്ര ജെയിൻ വിഷ്ണു മിശ്രയോടൊപ്പം
ജീവിതരേഖ
ജനനം (1944-02-28) 28 ഫെബ്രുവരി 1944 (വയസ്സ് 71)
മരണം 09/10/2015
സംഗീതശൈലി ചലച്ചിത്ര പിന്നണി ഗായകൻ
തൊഴിലു(കൾ) സംഗീത സംവിധായകൻ, ഗാന രചയിതാവ്
ഉപകരണം ഹാർമോണിയം
സജീവമായ കാലയളവ് 1974 – current

സംഗീത സംവിധായകനും ഗാന രചയിതാവുമാണ് രവീന്ദ്ര ജെയിൻ. കണ്ണിന് കാഴ്ചയില്ലാത്ത അദ്ദേഹം സ്വയം ഗാനങ്ങൾ രചിച്ച് ഈണം നൽകുന്നു. കലാ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

അലിഗഢിൽ സംസ്കൃത വിദ്വാന്മാരും ആയുർവേദ വൈദ്യന്മാരുമുള്ള കുടുംബത്തിലാണ് ജനനം. മലയാളമുൾപ്പെടെ നിരവധി ഭാഷകളിലെ ചിത്രങ്ങൾക്ക് ഈണം പകർന്നു. 1973 ലെ ‘സൗദാഗർ’ എന്ന ഹിന്ദി ചിത്രത്തിൽ തുടങ്ങി ‘ജാനാ പെഹ്ചാനാ’ വരെയുള്ള നിരവധി സിനിമകളുടെ സംഗീതം നിർവഹിച്ചത് രവീന്ദ്ര ജെയിനാണ്. സുജാത, സുഖം സുഖകരം, ആകാശത്തിൻെറ നിറം [1][2]എന്നീ മലയാള സിനിമകളുടെ സംഗീതവും ഇദ്ദേഹത്തിൻെറതാണ്. ജന്മനാ ഇദ്ദേഹത്തിന് കാഴ്ച ശേഷിയില്ല. ചിത്ചോർ എന്ന സിനിമയിലെ 'നിത് സാഝ് സവേരേ മിൽതേ ഹേ' എന്ന ഗാനം എഴുതിയതും സംഗീതം നൽകിയതും രവീന്ദ്ര ജെയിനാണ്. ഈ സിനിമയിലെ ' ഗോരീ തേരാ' എന്ന ഗാനത്തിനു യേശുദാസിന് ദേശീയ പുരസ്ക്കാരം ലഭിച്ചു.. തരംഗിണിക്കു വേണ്ടി 'ആവണിപൂച്ചെണ്ട്' എന്ന ആൽബത്തിനും സംഗീതം നൽകി. വിശുദ്ധ ഖുർആന് ‘റൂഹെ ഖുർആൻ’ (ഖുർആനിൻെറ ആത്മാവ്) എന്ന പേരിൽ ഹിന്ദിയിൽ കാവ്യാത്മക പരിഭാഷയൊരുക്കിയിട്ടുണ്ട്. പുസ്തകമായും ഓഡിയോ സീഡിയായും ഈ പരിഭാഷ ലഭ്യമാണ്. [3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[4]

അവലംബം[തിരുത്തുക]

  1. "മലയാളസംഗീതം.ഇൻഫോ - MSI MalayalaSangeethamm.Info MSIDB.org". Malayalasangeetham.info. ശേഖരിച്ചത് 21 April 2012. 
  2. http://malayalasangeetham.info/php/displayProfile.php?category=musician&artist=Ravindra%20Jain
  3. "‘രവീന്ദ്ര’സംഗീതമയം ഈ ഖുർആൻ കാവ്യ പരിഭാഷ". www.madhyamam.com. ശേഖരിച്ചത് 18 മാർച്ച് 2015. 
  4. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015. 
"https://ml.wikipedia.org/w/index.php?title=രവീന്ദ്ര_ജെയിൻ&oldid=2248451" എന്ന താളിൽനിന്നു ശേഖരിച്ചത്